വിഴിഞ്ഞം തീരജീവിതത്തിന്‌ വിലങ്ങാകരുത്

തിരുവനന്തപുരം ജില്ലയിലെ കടലോരങ്ങള്‍ അതിതീവ്ര തീരശോഷണത്തിന്റെ പിടിയിലാണ്‌. കടലിന്റെ മുന്നേറ്റവും കരയുടെ പിന്‍വാങ്ങലും നടക്കുന്നു. വിഴിഞ്ഞം തുറമുഖനിര്‍മാണം ഈ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു.

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു മുന്‍ കാലങ്ങളില്‍ പോയിട്ടുള്ളവര്‍ക്ക്‌ ഒരുകാര്യം വ്യക്തമാകും; അതിതീധ്രമായ തീരശോഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്‌ അവിടം. കോടികള്‍ മുടക്കി നിര്‍മിച്ച ഉദ്യാനവും നടപ്പാതകളുമെല്ലാം കടല്‍ വിഴുങ്ങുന്നു. പരന്നു വിശാലമായിരുന്ന ശംഖുമുഖം തീരം ഇന്നു തിരമാലകള്‍ സൃഷ്ടിച്ച ഗര്‍ത്തങ്ങളായി മാറി. കടലിന്റെ മുന്നേറ്റവും കരയുടെ പിന്‍വാങ്ങലുമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. തിരുവനന്തപുരം ജില്ലയുടെതന്നെ ഭാഗങ്ങളായ വലിയതുറയും കോവളവും വേളിയും കടലാക്രമണത്തിന്റെ രൂക്ഷത നേരിടുകയാണ്‌. കടല്‍ത്തീരത്തിന്റെ നിലനില്‍പു തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണു ആ്ളത്‌. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികഉം അവരുടെ കുടുംബങ്ങളും തീരാദുരിതത്തിലാണ്‌.

തിരുവനന്തപുരം ഭാഗത്തെ തീരശോഷണത്തിന്‌ ആക്കം കൂട്ടിയതു വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങളാണെന്നറിയാന്‍ ‘ഓഷനോഗ്രഫിയുടെ’ ബാലപാഠങ്ങള്‍ മനസ്സിലാക്കിയാല്‍ മതി. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ 7500 കോടി രൂപ ചെലവാക്കിയാണ്‌ “അദാനി പോര്‍ട്സ്‌ ആന്‍ഡ്‌ ലോജിസ്റ്റിക്‌സ്‌” ഈ ആഴക്കടല്‍ തുറമുഖനിര്‍മാണത്തിനു ചുക്കാന്‍പിടിക്കുന്നത്‌. ഇതിന്റെ പരിസ്ഥിതി ആഘാതപഠനം പദ്ധതിയുടെ തുടക്കത്തില്‍ത്തന്നെ നടത്തിയിട്ടുണ്ടെന്നു സര്‍ക്കാര്‍ പറയുന്നു. പഠനം നടന്നിട്ടുണ്ടെങ്കില്‍ അതില്‍പ്പറഞ്ഞിരിക്കുന്ന പരിണതഫലങ്ങളെക്കുറിച്ചു കേരള സര്‍ക്കാരിന്‌ അറിവുണ്ടോ എന്നു വ്യക്തമല്ല. തുറമുഖ നിര്‍മാണം തീരത്ത്‌ എത്രമാത്രം ആഘാതമേല്‍പിക്കുമെന്നു യാഥാര്‍ഥ്യബോധത്തോടെ പഠിച്ചിട്ടുണ്ടോ എന്നും മനസ്സിലാക്കേണ്ടതുണ്ട്‌. നിര്‍മാണത്തിനു മുന്‍പു പഠനം നടത്തിയിട്ടുണ്ടെങ്കില്‍തന്നെ, നിര്‍മാണഘട്ടത്തില്‍ സംഭവിച്ചിരിക്കുന്ന തീരശോഷണത്തെക്കുറിച്ചു വിശദമായി പഠിച്ചശേഷം മുന്നോട്ടുപോകുന്നതല്ലേ അഭികാമ്യം?

ഇന്ത്യയിലെ 80 ശതമാനത്തോളം കപ്പല്‍ ചരക്കുവിനിമയം ഈ തുറമുഖത്തുനിന്നായിരിക്കുമെന്നും കൊളംബോയെയും സിംഗപ്പൂരിനെയും വെല്ലുന്ന രീതിയില്‍ വിഴിഞ്ഞം ഉയര്‍ന്നുവരുമെന്നുമൊക്കെ ഈ പദ്ധതിയെ അനുകൂലിക്കുന്നവര്‍ അവകാശപ്പെടുന്നുണ്ട്‌. എന്നാല്‍, ഇതിനെക്കാള്‍ വലിയ സ്വപ്നങ്ങളോടെ നടപ്പാക്കിയ വല്ലാര്‍പാട്രം കണ്ടെയ്നര്‍ തുറമുഖം പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്തിയോ എന്നു ചിന്തിച്ചുകൊണ്ടു മാത്രമേ ഈ അവകാശവാദങ്ങള്‍ അംഗീകരിക്കാനാകൂ. വിഴിഞ്ഞം തുറമുഖത്തുനിന്നു ലഭിക്കുമെന്നു കരുതപ്പെടുന്ന വരുമാനത്തിന്റെ ഇരട്ടിയിലേറെയാവും തീരശോഷണം മൂലം ഉണ്ടാവുന്ന നഷ്ടം.

കടല്‍ മുന്നേറിയാല്‍ കുന്നുകള്‍ ഇടിയും

തിരുവനന്തപുരം ഭാഗത്തെ കടല്‍ത്തീരത്തിന്റെ ഭൂപകൃതി മറ്റു ്രദേശങ്ങളില്‍നിന്നു വൃത്യസ്തമാണ്‌, കടലിന്‌ അഭിമുഖമായ കിഴുക്കാംതൂക്കായ കുന്നിന്‍ചെരിവുകള്‍ തീരത്തോടുചേര്‍ന്നുണ്ട്‌ എന്നതാണു പ്രത്യേകത. കടല്‍ മുന്നേറിയാല്‍ ഈ കുന്നിന്‍ചെരിവുകള്‍തന്നെ ഇടിഞ്ഞുതാഴുന്ന സ്ഥിതിയുണ്ടാവാം. ഈ പ്രദേശത്ത്‌ കടലിന്‌ ട്രിയിലെ വന്‍കരയുടെ അടിത്തട്ട്‌ (സന്ദ50൭1) പൊതുവേ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വിസ്തൃതി കുറഞ്ഞതായി കാണപ്പെടുന്നു. അതു കൊണ്ടുതന്നെ ഏറ്റവും ആഴം കുടിയ തീരക്കടലാണ്‌ ഈ പ്രദേശത്തു കാണുന്നത്‌. തുറമുഖ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3.1 കിലോമീറ്റര്‍ നീളത്തില്‍ കെടുന്ന പുലിമുട്ടും അതോ
ടൊപ്പം നടക്കുന്ന ഡ്രെഡ്ജിംഗ്മാണു പരിസ്ഥിതിആഘാതത്തിനു പ്രധാന കാരണം. 2019 ഡിസംബറില്‍ പൂര്‍ത്തിയാകേണ്ട പദ്ധതി വൈകുന്നതിനു കാരണമായി പറയുന്നതു ഫുലിമുട്ടിനു വേണ്ട കരിങ്കല്റ ലഭിക്കുന്നില്ലെന്നാണ്‌. നിലവില്‍ പുലിമുടിന്റെ മൂന്നിലൊന്നു പോലും പുര്‍ത്തിയായിട്ടില്ല. ആവശ്യത്തിനു കല്ലു നല്‍കാന്‍ കേരളത്തിനു കരഴിയില്ലെന്നിരിക്കേ, നിര്‍മാണം ഇനിയും വര്‍ഷങ്ങള്‍ നിളും. പുലിമുട്ടു പൂര്‍ത്തിയാകുന്നതോടെ കടല്‍ത്തീരശോഷണം പൂര്‍ണമാവുകയും ചെയ്യും.

തിരുവനന്തപുരം ഭാഗത്തെ തീരം കടലാക്രമണ രൂക്ഷത കുടുതലുള്ള ഇടമാണ്‌. സെന്റര്‍ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സ്റ്റഡീസ്‌ കുറച്ചുകാലം മുന്‍പു നടത്തിയ പഠന റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം കാണാം. ഇതിനു പ്രകൃതിയുമായി ബന്ധപ്പെട്ട പലകാരണങ്ങളുമുണ്ട്‌. വിഴിഞ്ഞം കടല്‍ മേഖലയില്‍ വിവിധയിനം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങള്‍ ഉണ്ടെന്നതു പര്യവേക്ഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌.

തെക്കുനിന്നു വടക്കോട്ടു കടല്‍ നീങ്ങുമ്പോഴാണു മണലടിഞ്ഞു വടക്കുതീരം രൂപപ്പെടുന്നത്‌. ഈ ഒഴുക്കു തടസ്സപ്പെട്ടാല്‍ വടക്കുഭാഗത്തുള്ള തീരത്തിന്റെ ശേഷിയെ ബാധിക്കും. ഇപ്പോള്‍ നിര്‍മിക്കുന്ന കടല്‍ഭിത്തിയും പുലിമുട്ടുകളുമൊക്കെ ഈ പ്രകൃതിദത്തമായ ഒഴുക്കിനു തടസ്സം നില്‍ക്കുന്നു. ഇതാണു കാതലായ പ്രശ്‌നം.

തീരപ്രദേശം ചലനാത്മകമായ ഒരു പ്രകൃതി ഘടകമാണ്‌. എന്നാല്‍, അവിടെയുണ്ടാകുന്ന കെട്ടിടങ്ങളും നിര്‍മാണങ്ങളും ആ സ്വാഭാവിക ചലനശേഷിയെ ബാധിക്കുന്നു.

2015 ഓഗസ്റ്റില്‍ അദാനി ഗ്രൂപ്പും കേരള സര്‍ക്കാരും ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ്‌ തുറമുഖ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌. എന്നാല്‍, 2017 മേയില്‍ സിഎജി ഈ പദ്ധതിയുടെ വിജയസാധ്യതയെക്കുറിച്ചു സംശയം പ്രകടിപ്ലിക്കുകയുണ്ടായി. കടല്‍ഭിത്തിയും പുലിമുട്ടുകളും കടലിലെ സ്വാഭാവികമായ നീരൊഴുക്കിനെ ബാധിക്കുമെന്നതു ശാസ്ത്രസത്യമാണ്‌. കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളില്‍ കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മിക്കുന്നുണ്ടെങ്കിലും, അതു തീരത്തോടു വളരെ അടുത്താണ്‌. അതുപോലും തീരത്ത്‌ ആഘാതമുണ്ടാക്കുമ്പോഴാണ്‌ 3 കിലോമിറ്റര്‍ നീളത്തില്‍ കടലില്‍ നിര്‍മാണം പുരോഗമിക്കുന്നത്‌. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചും അതു തീരദേശത്തും അതിന്റെ ആവാസ വ്യവസ്ഥയിലുമുണ്ടാക്കുന്ന ദോഷങ്ങഒെക്കുറിച്ചും സ്വത്രന്തമായ പഠനങ്ങള്‍ ആവശ്യമാണ്‌. ജനജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന പദ്ധതികള്‍ പുനര്‍ചിന്തനം ആവശ്യപ്പെടുന്നവ തന്നെയാണ്‌. കേരളത്തിനു കുടലുമായുള്ള ബന്ധം ചരിത്രാതീത കാലം മുതലുള്ളതാണ്‌. ആ ബന്ധം പവിത്രമാണ്‌. വിഴിഞ്ഞം തുറമുഖം പോലെയുള്ള പദ്ധതികള്‍ സമുഹത്തിന്റെ നിലനില്‍പിനെ ചോദ്യം ചെയ്യുന്ന രീതിയിലാകരുത്‌. സ്വത്ര്രരായ ഗവേഷകരെക്കൊണ്ട്‌ ശാസ്ത്രീയ ആഘാതപഠനം നടത്തുകയാണ്‌ ആദ്യം വേണ്ടത്‌. അതിനു ശേഷമാകരണം നിര്‍മാണം തുടരണമോ എന്നു തീരുമാനിക്കേണ്ടത്‌.

Dr. C P Rajendran
(ബെംഗളുരുവിലെ നാഷനല്‍ ഇന്‍സ്റ്റിവ്വട്‌ ഓഫ്‌ അഡ്വാന്‍സ്ഡ്‌ സ്റ്റഡീസില്‍ അഡ്ജങ്* പ്രഫസറാണ്‌ ലേഖകന്‍)

കടപ്പാട് – മലയാള മനോരമ ( 07 09 2022 )