Vizhinjam International Seaport Now The Major Discussion In Sri Lanka

ഇന്ത്യയുടെ തൊട്ടടുത്തുള്ള വലിയ ഹോങ്ങോഗ് നഗരമാകാൻ പാട് പെടുകയാണ് ശ്രീലങ്ക. ഇന്ത്യയുടെ ട്രാൻഷിപ്പ്മെന്റ് വക നല്ലൊരു ട്രില്യൺ തുക ഇന്നും ശ്രീലങ്കയ്ക്ക് ലഭിക്കുന്നുണ്ട്. നല്ലൊരു മദർ പോർട്ട്‌ ഇല്ലാത്തതാണ് നമ്മുടെ രാജ്യത്തിനുള്ള ഏറ്റവും വലിയ കോട്ടം. അതിന് ഒറ്റ പരിഹാരം വിഴിഞ്ഞം രാജ്യാന്തര തുറമുഖമാണ്.

ഇന്ന് ശ്രീലങ്കയിൽ ചർച്ച തിരുവനന്തപുരമാണ്. അവിടെയുള്ള ഒട്ടുമിക്ക മാധ്യമങ്ങളും വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആയാൽ ശ്രീലങ്കക്ക് ഭാവിയിൽ ഉണ്ടാകാൻ പോകുന്ന വിപത്ത്‌ ചൂണ്ടികാണിക്കുകയാണ്. ചൈന വിരിച്ച കെണിയിൽ ഇന്ത്യ അകപ്പെടാൻ പോകുന്നില്ല എന്ന് രാജ്യം തെളിയിക്കാൻ ലഭിച്ച ഏറ്റവും വലിയ ഒരു പദ്ധതി കൂടിയാണിത്.

പുലി മുട്ടിനു നീളം കൂടുന്തോറും വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുവാൻ ചൈന, ശ്രീലങ്ക നല്ല കളി ഇന്ത്യയിൽ തന്നെ കളിക്കും. നാം രണ്ട് ദിനം മുൻപുള്ള ഇന്ത്യയിലെ ദേശീയ മാധ്യമങ്ങൾ ശ്രദ്ധിച്ചില്ലേ. ചൈനയെ വെട്ടിലാക്കി ചെന്നൈ നഗരത്തിലെ ഐ ഫോൺ നിർമിത ഫാക്ടറി ഉയരങ്ങളിലേക്ക് എത്തുകയാണ്. ഇതിന് തടയിടാൻ ചൈന ചെയ്തതോ. ഇന്ത്യയിലെ പ്രമുഖരെ കയ്യിൽ എടുത്തു കൊണ്ട് തൊഴിലാളി, ട്രേഡ് യൂണിയൻ പ്രശ്നങ്ങൾ ഉണ്ടാക്കി പ്ലാന്റ് അടച്ചു പൂട്ടിക്കാൻ ശ്രമിച്ചു. ഇന്ത്യൻ ഇന്റലിജൻസ് ചൈനയുടെ ഈ ചതി മുൻകൂട്ടി അറിഞ്ഞിരുന്നു.

അതേ പാര വയ്പ്പ് നമ്മുടെ ഇവിടെയും നടന്നേക്കാം. വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുവാൻ നമ്മുടെ നാട്ടിലെ ചില പ്രമുഖരെയും, കപട പരിസ്ഥിതി വാദികളെയും കയ്യിലെടുക്കും. നുണ കഥകൾ പ്രചരിപ്പിക്കും. അവർ പോലും ചിലപ്പോൾ ഒരുപക്ഷേ അറിയില്ല ചതിക്കുന്നത് സ്വന്തം രാജ്യത്തെ ആണെന്ന്.

ഒരു വിഴിഞ്ഞം തുറമുഖം കൊണ്ട് കൊളമ്പോ പോർട്ട്‌ ഒന്നും അടച്ചു പൂട്ടാൻ പോകുന്നില്ല. പക്ഷേ ഒരു വിഴിഞ്ഞം രാജ്യാന്തര തുറമുഖം കൊണ്ട് വലിയ ചലനങ്ങൾ കൊളമ്പോയിലും എന്തിന് മറൈൻ സെക്റട്ടറിനു ഉണ്ടാക്കാൻ സാധിക്കും. ഇന്ത്യയെ വിഴുങ്ങാൻ നിൽക്കുന്ന ചൈന എന്ന വിഷ സർപ്പത്തിന്റെ പത്തിക്ക് ഒരു കൊട്ട് കൊടുക്കാൻ സാധിക്കും.

അടിസ്ഥാന സൗകര്യ പദ്ധതികൾ ഇനിയും തിരുവനന്തപുരത്തു നടത്തേണ്ടതുണ്ട്. ഔട്ടർ റിങ് പദ്ധതി അതിന് വേണ്ടി യാഥാർഥ്യം ആക്കുക അല്ലാതെ വേറെ വഴി ഇല്ല.കൂടുതൽ അന്താരാഷ്ട്ര സംവിധാനങ്ങൾ ഇവിടെ കൊണ്ട് വരണം. വിഴിഞ്ഞം യാഥാർഥ്യം ആയാൽ കൊച്ചി, മംഗലാപുരം, തൂത്തുകുടി പോലെയുള്ള ചെറു തുറമുഖങ്ങളിൽ നിന്ന് പോലും കണ്ടൈനർ വിഴിഞ്ഞത്തു എത്തിക്കും. ഇതിന് വേണ്ടി റെയിൽ കണക്റ്റിവിറ്റി ഉൾപ്പെടെ യാഥാർഥ്യം ആകേണ്ടതുണ്ട്.

കേരളത്തിൽ കാര്യങ്ങൾ നടക്കണം എങ്കിൽ സംസ്ഥാനം ഭരിക്കുന്ന ഏത് സർക്കാർ ആണോ അവർ മനസ് വയ്ക്കണം. എന്ത് പദ്ധതി വന്നാലും എതിർക്കുന്നത് ഇന്ന് കേരളത്തിന് ഒരു ഹരമാണ്. അങ്ങനെ ആക്കിയതും ഇതേ രാഷ്ട്രീയക്കാർ തന്നെയാണ്. തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം സമരം. അതുകൊണ്ട് ഇന്നത്തെ അവസ്ഥ കണ്ടില്ലേ. കേരളം വികസനത്തിൽ ഇന്നും 2010 ആയിട്ടേ ഉള്ളൂ.

വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചു ലോജിസ്റ്റിക് പാർക്ക്, ബാലരാമപുരം – വിഴിഞ്ഞം റെയിൽ കണക്റ്റിവിറ്റി, ഔട്ടർ റിങ് റോഡ്‌, വ്യക്തമായ തിരുവനന്തപുരം നഗരസഭ മാസ്റ്റർ പ്ലാൻ, ദേശീയ പാത വികസനം ഇവ ഒന്നും ഇല്ലാതെ ഈ തുറമുഖ പദ്ധതി യാഥാർഥ്യം ആയിട്ട് കാര്യമില്ല…

കടപ്പാട് – Trivandrum Indian
08-01-2021