Tickets For Eravikulam National Park Will Be Available Only Online From April 2022
ഇരവികുളം നാഷണൽ പാർക്ക് ടിക്കറ്റ് ഇനി ഓണ്‍ലൈ൯ വഴി മാത്രം
മുന്നാര്‍ വരയാടിനെ കാണാന്‍ ഇനി വരി നില്‍ക്കേണ്ട. പ്രജനന കാലത്തിനു ശേഷം ഏപ്രിലില്‍ ഇരവികുളം ഉദ്യാനം തുറക്കുന്നതോടെ ഇവിടേക്കു പ്രവേശനത്തിനു സഞ്ചാരികള്‍ക്കു ടിക്കറ്റുകള്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ബുക്ക് ചെയ്യാം
നിലവില്‍ 25% ടിക്കറ്റുകളാണ് ഓണ്‍ലൈന്‍ വഴി നല്‍കിയിരുന്നത്. ബാക്കി പ്രവേശനകവാടമായ അഞ്ചാംമൈലിലെയും മൂന്നാറില്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫിസിലെയും കരണ്ടറുകള്‍ വഴി നേരിട്ടാണു നല്‍കിയിരുന്നത്. ഇനി ഈ ടിക്കറ്റ് കണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല
https://www.eravikulamnationalpark.in/ എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ടിക്കറ്റ് ബുക്ക് ചെയ്ത് അഞ്ചാം മൈലില്‍ എത്തുന്ന സഞ്ചാരികള്‍ മൊബൈലില്‍ അവിടത്തെ ക്യ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ പ്രവേശന അനുമതി ലഭിക്കും.
ഒരു ദിവസം 2880 പേര്‍ക്കാണു പ്രവേശനം. ആദ്യഘട്ടത്തില്‍ മൂന്നാറിന് സമീപം പെരിയവരൈ, മറയൂര്‍ റൂട്ടില്‍ ചട്ടമുന്നാര്‍ എന്നിവിടങ്ങളില്‍ ജീവനക്കാരെ നിയമിച്ച് സഞ്ചാരികള്‍ക്ക് ഈ വിവരം ക്കൈമാറുമെന്നു വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വി.വിനോദ്, അസി. വാര്‍ഡന്‍ ജോബ് ജെ.നേരൃംപറമ്പില്‍ എന്നിവര്‍ അറിയിച്ചു.
Eravikulam National Park Online Ticket Booking Munnar
Related News : Eravikulam National Park To Be Shut From February 1st, 2022
24 total views, 11 today
Tags: Eravikulam National Park. Online Ticket Booking Munnar