ഫിഷറീസ് വകുപ്പിന് കീഴിൽ, ആലുവ ഫിഷറീസ് ട്രെയിനിങ് സെന്ററിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമെനിൽ (സാഫ്) 36 മിഷൻ കോഓർഡിനേറ്റർ ഒഴിവുകൾ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ വികസനവും ശാക്തീകരണവും ലക്ഷ്യമിട്ട് ജില്ലകളിൽ നടപ്പാക്കുന്ന വിവിധ ജീവനോപാധി പദ്ധതികളിലേക്കാണ് കരാർ നിയമനം.
യോഗ്യത: എംഎസ്ഡബ്ല്യു/എംബിഎ/ബിരുദാനന്തര ബിരുദം, ജീവനോപാധി പദ്ധതികളിൽ ഒരു വർഷത്തെ പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഡ്രൈവിങ് ലൈസൻസ്.
പ്രായപരിധി: 50 വയസ്സ്.
ശമ്പളം: ₹30,000.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ഒക്ടോബർ 3-ന് വൈകിട്ട് 4 മണിക്ക് മുമ്പ് സാഫിന്റെ ഹെഡ് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2607643.
SAF Kerala Mission Coordinator Recruitment
Society for Assistance to Fisherwomen (SAF), functioning under the Fisheries Department at the Aluva Fisheries Training Centre, invites applications for 36 Mission Coordinator vacancies on contract. Appointments are for district-level livelihood projects supporting the development and empowerment of fisherwomen.
Qualifications: MSW/MBA/postgraduate degree, one year of experience in livelihood projects, computer knowledge and a driving licence.
Age limit: 50 years.
Salary: ₹30,000.
Submit the application in the prescribed format, along with copies of documents proving qualifications and experience, to SAF’s Head Office by 4 p.m. on October 3. For details, contact 0484-2607643.
Website: safkerala.org
