കൊച്ചിയിലെ സിനിമാപ്രേമികൾക്ക് പരിചിതമായ മൈമൂൺ തിയേറ്റർ വീണ്ടും സജീവമാകുന്നു. ചിറ്റൂർ റോഡിലെ പിവിആർ മൈമൂൺ കൊച്ചി, പഴയ തിയേറ്ററിന്റെ ഓർമകൾക്കൊപ്പം ആധുനിക മൾട്ടിപ്ലക്സിന്റെ സൗകര്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ്.
പുതുക്കിയ തിയേറ്ററിൽ ഒരു പിഎക്സ്എൽ ഓഡിറ്റോറിയം ഉൾപ്പെടെ അഞ്ച് സ്ക്രീനുകളുണ്ട്. കൂടാതെ, 4K ലേസർ പ്രൊജക്ഷൻ, ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം, RealD 3D, കഫേ ലോഞ്ച് എന്നിവയും ഇവിടുത്തെ ആകർഷണങ്ങളാണ്. വാരാന്ത്യത്തിൽ കുടുംബത്തിനൊപ്പം ഒരു സിനിമ കാണാനായാലും ഏറെ കാത്തിരുന്ന പുതിയ റിലീസ് ആസ്വദിക്കാനായാലും മൈമൂൺ തിരഞ്ഞെടുക്കാം.
പഴയ മൈമൂണിൽ സിനിമ കണ്ടവർക്ക് ഈ തിരിച്ചുവരവ് ഓർമകളിലേക്കുള്ള ഒരു യാത്ര കൂടിയാണ്. അതേസമയം, പുതുതലമുറയ്ക്ക് ഈ തിയേറ്ററിനെ പരിചയപ്പെടാൻ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് കാത്തിരിക്കുന്നത്.
പിവിആർ മൈമൂൺ കൊച്ചിയിലെ പുതിയ വിശേഷങ്ങൾ
നാല് സാധാരണ ഓഡിറ്റോറിയങ്ങളും ഒരു പിഎക്സ്എൽ ഓഡിറ്റോറിയവുമാണ് മൾട്ടിപ്ലക്സിലുള്ളത്. ആകെ 814 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇതോടെ ഒരേ തിയേറ്റർ സമുച്ചയത്തിൽ തന്നെ ഇഷ്ടമുള്ള പ്രദർശനരീതി തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം ലഭിക്കുന്നു.
പ്രധാന സൗകര്യങ്ങൾ:
- ആകെ അഞ്ച് സിനിമാ സ്ക്രീനുകൾ
- നാല് സാധാരണ ഓഡിറ്റോറിയങ്ങൾ
- ഒരു പ്രീമിയം പിഎക്സ്എൽ ഓഡിറ്റോറിയം
- 4K ലേസർ പ്രൊജക്ഷൻ
- ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം
- RealD 3D
- കഫേ ലോഞ്ച്
അഞ്ച് സ്ക്രീനുകളുള്ളതിനാൽ ഓരോരുത്തരുടെയും സിനിമാ ആസ്വാദനത്തിന് അനുയോജ്യമായ ഷോ തിരഞ്ഞെടുക്കാം. സുഹൃത്തുക്കൾക്കൊപ്പം ഒരു സായാഹ്നം ചെലവഴിക്കാൻ സാധാരണ പ്രദർശനം തിരഞ്ഞെടുക്കാം. അതേസമയം, വലിയ സ്ക്രീനിൽ സിനിമ കാണുന്നതിന്റെ പ്രത്യേകത അനുഭവിക്കണമെങ്കിൽ പിഎക്സ്എൽ ഷോ ബുക്ക് ചെയ്യാം.
പ്രധാന ആകർഷണമായി പിഎക്സ്എൽ ഓഡിറ്റോറിയം
പിവിആർ മൈമൂൺ കൊച്ചിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് പിഎക്സ്എൽ ഓഡിറ്റോറിയം. വിശാലമായ സ്ക്രീനിൽ സാഹസിക രംഗങ്ങളും ആക്ഷൻ സീക്വൻസുകളും ആസ്വദിക്കുന്നത് സിനിമാപ്രേമികൾക്ക് വേറിട്ടൊരു അനുഭവമായിരിക്കും.
ഒരേ ആവേശത്തോടെ സിനിമ കാണുന്ന പ്രേക്ഷകർക്കിടയിൽ ഇരിക്കുന്നതിനും ഒരു പ്രത്യേക സുഖമുണ്ട്. നായകന്റെ വരവോ കഥയിലെ അപ്രതീക്ഷിത വഴിത്തിരിവോ മനസ്സിൽ തങ്ങുന്ന ഗാനരംഗമോ ആകട്ടെ, തിയേറ്ററിലെ പ്രതികരണങ്ങൾ ആ നിമിഷങ്ങളെ കൂടുതൽ മനോഹരമാക്കും.
പിഎക്സ്എൽ അനുഭവത്തിനായി മൈമൂണിലേക്ക് പോകുന്നവർ ബുക്ക് ചെയ്യുമ്പോൾ ആ ഓഡിറ്റോറിയത്തിലെ ഷോ തന്നെ തിരഞ്ഞെടുക്കണം. ഇഷ്ടമുള്ള സിനിമയും സമയവും കണ്ടെത്തിയ ശേഷം അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാം.
മൈമൂണിലെ ദൃശ്യവും ശബ്ദവും
പുതുക്കിയ മൈമൂണിൽ സിനിമയുടെ ദൃശ്യഭംഗിക്കും ശബ്ദത്തിനും പ്രാധാന്യമുണ്ട്. പിഎക്സ്എൽ ഓഡിറ്റോറിയത്തിനൊപ്പം സാങ്കേതിക സൗകര്യങ്ങളും ചേരുമ്പോൾ, സിനിമയിലെ ചെറിയ വിശദാംശങ്ങൾ പോലും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ആകർഷകമാകുന്നു.
ഒരു സിനിമയുടെ അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പ്രകൃതിദൃശ്യങ്ങളും വെളിച്ചവും സംഗീതവും പശ്ചാത്തലശബ്ദങ്ങളും പങ്കുവഹിക്കുന്നുണ്ട്. വലിയ സംഭവവികാസങ്ങളില്ലാത്ത ശാന്തമായ രംഗങ്ങളിൽ പോലും ഇവ പ്രേക്ഷകരെ കഥയോട് അടുപ്പിക്കുന്നു. അതുകൊണ്ടുതന്നെ, തിയേറ്ററിൽ സിനിമ കാണുമ്പോൾ ചിത്രത്തിനൊപ്പം ശബ്ദവും അനുഭവത്തിന്റെ ഭാഗമാകുന്നു.
4K ലേസർ പ്രൊജക്ഷൻ
മൈമൂണിലെ പ്രധാന സൗകര്യങ്ങളിലൊന്നാണ് 4K ലേസർ പ്രൊജക്ഷൻ. ദൃശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് ആകർഷകമായൊരു കൂട്ടിച്ചേർക്കലാണ്. സൂക്ഷ്മമായി ഒരുക്കിയ ആനിമേഷൻ രംഗങ്ങളായാലും നിറങ്ങൾ നിറഞ്ഞ ഗാനരംഗങ്ങളായാലും ദൃശ്യഭംഗിയുള്ള കഥാപശ്ചാത്തലങ്ങളായാലും വലിയ സ്ക്രീനിൽ കാണുന്നതിന് പ്രത്യേക രസമുണ്ട്.
ആക്ഷൻ രംഗങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ആസ്വാദനം. അഭിനേതാക്കളുടെ ചെറിയ ഭാവമാറ്റങ്ങളും ശ്രദ്ധയോടെ ഒരുക്കിയ ഓരോ ഫ്രെയിമും കഥ നടക്കുന്ന ഇടത്തിന്റെ പ്രത്യേകതകളും സിനിമയുടെ ഭംഗി കൂട്ടുന്ന ഘടകങ്ങളാണ്.
RealD 3D പ്രദർശനങ്ങൾ
3D രൂപത്തിൽ എത്തുന്ന സിനിമകൾക്ക് RealD 3D മറ്റൊരു കാഴ്ചാനുഭവം നൽകുന്നു. സാഹസിക ചിത്രങ്ങളും ആനിമേഷൻ ലോകങ്ങളും ത്രിമാനരൂപത്തിൽ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ സൗകര്യം ഉപയോഗിക്കാം. ബുക്ക് ചെയ്യുമ്പോൾ 3D എന്ന് രേഖപ്പെടുത്തിയ ഷോ തിരഞ്ഞെടുക്കുക.
ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം
ഡോൾബി അറ്റ്മോസ് മൈമൂണിലെ ശബ്ദാനുഭവത്തിന്റെ ആകർഷണം കൂട്ടുന്നു. ആവേശകരമായ ഒരു ഗാനരംഗം മുതൽ നിശ്ശബ്ദതയിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന രംഗം വരെ, സിനിമയുടെ ഭാവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ശബ്ദത്തിന് വലിയ പങ്കുണ്ട്.
പലപ്പോഴും സിനിമയിലെ ദൃശ്യങ്ങൾക്കൊപ്പം അതിലെ സംഗീതവും മനസ്സിൽ തങ്ങിനിൽക്കും. സംഭാഷണങ്ങളും പശ്ചാത്തലസംഗീതവും ചുറ്റുപാടിലെ ശബ്ദങ്ങളും ഒന്നുചേരുമ്പോഴാണ് സ്ക്രീനിലെ കഥയിലേക്ക് പ്രേക്ഷകർ കൂടുതൽ അടുക്കുന്നത്.
കഫേ ലോഞ്ചിൽ കുറച്ച് വിശ്രമിക്കാം
സിനിമയ്ക്ക് മുമ്പോ ശേഷമോ അൽപനേരം ചെലവഴിക്കാൻ കഫേ ലോഞ്ചും ഇവിടെയുണ്ട്. കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സിനിമ കാണാനെത്തുന്നവർക്ക് ഒരുമിച്ചിരിക്കാനും സംസാരിക്കാനുമുള്ള ഇടമായി ഇത് മാറുന്നു.
ഷോ തുടങ്ങുന്നതിന് അൽപം നേരത്തേ എത്തുന്നത് അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ സഹായിക്കും. ഒപ്പമുള്ളവരെ കണ്ടുമുട്ടി, പതുക്കെ സിനിമയ്ക്കായി തയ്യാറാകാം. സിനിമ കഴിഞ്ഞും കുറച്ച് സമയം മാറ്റിവെച്ചാൽ ഇഷ്ടപ്പെട്ട രംഗങ്ങളെക്കുറിച്ചും കഥയിലെ വഴിത്തിരിവുകളെക്കുറിച്ചും സംസാരിച്ച് മടങ്ങാം.
പിവിആർ മൈമൂൺ കൊച്ചിയിലേക്കുള്ള സന്ദർശനം ആസൂത്രണം ചെയ്യാം
കൊച്ചി നഗരമധ്യത്തിലെ ചിറ്റൂർ റോഡിലാണ് മൾട്ടിപ്ലക്സ് സ്ഥിതി ചെയ്യുന്നത്. നഗരവാസികൾക്കും കൊച്ചിയിൽ സന്ദർശനത്തിനെത്തുന്നവർക്കും സിനിമ കാണാൻ തിരഞ്ഞെടുക്കാവുന്ന ഇടമാണിത്.
പുറപ്പെടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ഇഷ്ടമുള്ള സിനിമയും ഭാഷയും ഷോ സമയവും തിരഞ്ഞെടുക്കുക.
- വലിയ സ്ക്രീൻ അനുഭവത്തിനായി പിഎക്സ്എൽ ഷോ ബുക്ക് ചെയ്യുക.
- ലഭ്യമായ 2D, 3D പ്രദർശനങ്ങളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുക.
- സീറ്റിങ് പ്ലാൻ നോക്കി ഒപ്പമുള്ളവർക്കും സൗകര്യപ്രദമായ സീറ്റുകൾ കണ്ടെത്തുക.
- യാത്രയ്ക്കും തിയേറ്ററിലേക്കുള്ള പ്രവേശനത്തിനും മതിയായ സമയം മാറ്റിവെക്കുക.
പരിചിതമായ തിയേറ്ററിന് ഒരു പുതിയ തുടക്കം
പിവിആർ മൈമൂൺ കൊച്ചിയുടെ തിരിച്ചുവരവോടെ നഗരത്തിന്റെ സിനിമാ ഓർമകളിലെ ഒരു പേര് വീണ്ടും സജീവമാകുകയാണ്. അഞ്ച് സ്ക്രീനുകളും പിഎക്സ്എൽ ഓഡിറ്റോറിയവും കഫേ ലോഞ്ചും ചേർന്ന്, ഒരു സിനിമാ സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഇവിടെയൊരുക്കുന്നു.
പഴയ മൈമൂണിന്റെ ഓർമകളുമായെത്തുന്നവർക്കും ആദ്യമായി വരുന്നവർക്കും ഇനി പുതിയ സിനിമാ അനുഭവങ്ങൾ സ്വന്തമാക്കാം. സീറ്റിലിരുന്ന്, വെളിച്ചം മങ്ങുമ്പോൾ, സ്ക്രീനിൽ തെളിയുന്ന കഥയിൽ മുഴുകാം.
Kochi’s familiar Mymoon cinema is back, bringing fresh excitement to movie lovers in the city. Located on Chittoor Road, PVR Mymoon Kochi combines the appeal of a well-known theatre with a modern multiplex experience.
The reopened cinema features five screens, including a PXL auditorium, along with 4K laser projection, Dolby Atmos sound, RealD 3D and a café lounge. Whether you are planning a weekend outing or looking forward to a new release, there is plenty to explore.
For those who remember the old Mymoon, the return carries a touch of nostalgia. Meanwhile, a new generation of viewers gets to discover the theatre through a different cinema experience.
What Is New at PVR Mymoon Kochi?
The multiplex has four mainstream auditoriums and one PXL auditorium, with a total seating capacity of 814. This gives moviegoers a choice of screening formats within the same venue.
Its key features include:
- Five cinema screens
- Four mainstream auditoriums
- One premium PXL auditorium
- 4K laser projection
- Dolby Atmos sound
- RealD 3D
- A café lounge
The five-screen layout also makes the venue suitable for different kinds of movie outings. You might choose a regular screening for a relaxed evening or book PXL when you want the large-screen experience to be part of the occasion.
The PXL Auditorium Takes Centre Stage
The PXL auditorium is a major attraction at PVR Mymoon Kochi. Its expansive screen gives viewers a reason to look forward to films made for the big screen, from sweeping adventures to action-packed releases.
There is something special about watching a film in a room full of people who are just as invested in the story. A dramatic entrance, an unexpected twist or a memorable musical sequence can turn a screening into a shared experience.
For visitors choosing Mymoon specifically for PXL, selecting a show in that auditorium is the first step towards planning the outing.
Picture and Sound at Mymoon
The upgraded cinema brings picture and sound into focus. Alongside the PXL auditorium, its technology adds to the appeal for viewers who enjoy the visual and audio details of a film.
A movie’s landscapes, lighting, music and background sounds all contribute to its atmosphere. Together, these elements can make a theatre visit feel absorbing, even during quieter scenes.
4K Laser Projection
4K laser projection is among the cinema’s key features. It is an appealing addition for viewers who pay attention to picture presentation, whether they enjoy detailed animation, colourful musicals or visually rich dramas.
The attraction extends beyond spectacular action. Small expressions, carefully composed scenes and the setting of a story are also part of what makes watching a film on a large screen enjoyable.
RealD 3D Screenings
RealD 3D adds another viewing option for films available in the format. For audiences who enjoy 3D adventures and animated worlds, it offers a different way to experience a cinema outing. Choose a show marked as 3D when booking.
Dolby Atmos Sound
Dolby Atmos adds to the venue’s audio appeal. Sound plays an important role in creating a film’s mood, from the energy of a musical sequence to the tension of a quiet scene.
For cinema lovers, the soundtrack is often as memorable as the images. Music, dialogue and surrounding effects work together to draw attention to the story unfolding on screen.
Relax at the Café Lounge
The café lounge gives visitors a place to pause before or after a screening. It also makes the venue appealing for friends and families who want to spend a little time together around the film.
Arriving early can turn a rushed visit into a more relaxed outing. Meet your companions, get ready for the show and leave some time afterwards to discuss your favourite scenes.
Plan Your Visit to PVR Mymoon Kochi
Located on Chittoor Road in central Kochi, the multiplex is an option for both local moviegoers and visitors spending time in the city.
Before setting out:
- Pick your preferred film, language and showtime.
- Select a PXL show if you want the premium large-screen experience.
- Choose between the available 2D and 3D screenings.
- Use the seating plan to find seats that suit your group.
- Allow enough time for travel and entry.
A Fresh Chapter for a Familiar Cinema
PVR Mymoon Kochi brings a familiar name back into the city’s moviegoing routine. With five screens, a PXL auditorium and a café lounge, the reopened venue offers plenty of reasons to plan a visit.
Whether you come with memories of the old theatre or arrive for the first time, the experience begins the same way: settle into your seat, let the lights dim and enjoy the film.
