
ഇന്ന് കിറ്റക്സിലെ പ്രശ്നങ്ങൾ കാണുമ്പോൾ ഞങ്ങൾ പുനലൂരുകാർക്ക് ഓർമ്മ വരുന്നത് വർഷങ്ങൾക്ക് മുമ്പ് പ്രൗഡിയോടെ പതിറ്റാണ്ടുകൾ പ്രവർത്തിച്ച പുനലൂരിന്റേയും കേരളത്തിന്റേയും ഇന്ത്യയുടേയും അഭിമാനമായിരുന്ന കേരളത്തിന്റെ ആദ്യ പേപ്പർമില്ല് ആയ പുനലൂർ പേപ്പർമില്ലിനെയാണ്…
“1200 ഓളം തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സംയോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.തുടക്കത്തിൽ 3000 ടൺ ആയിരുന്നു ഉൽപ്പാദനശേഷി.. 1913 മുതൽ മാനേജുമെന്റുകൾ മാറി വന്നു. പതിയെ 277 ഏക്കറിലായി തഴച്ചു വളർന്നു. 1967ൽ എ.എഫ് ഹാർവിയിൽ നിന്നും കൊൽക്കൊത്തക്കാരൻ എൽ. എൻ ഡാൽമിയ മിൽ ഏറ്റെടുത്തപ്പോൾ പ്രതിവർഷം 6500 ടണ്ണായിരുന്നു ഉത്പാദനം. . അൺ ബ്ലീച്ച്ഡ് പേപ്പർ എന്ന ഗുണ നിലവാരം കുറഞ്ഞ കടലാസായിരുന്നു ആദ്യകാല ഉത്പന്നം. സൈനിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന കാർട്രിഡ്ജ് പേപ്പർ, തീപ്പെട്ടി നിർമ്മാണത്തിനാവശ്യമായ കലാസ്, ഇൻലൻഡ് പേപ്പർ, കേബിൾ ഇൻസുലേഷൻ പേപ്പർ, ഡാക്ക് പേപ്പർ, സോപ്പ് കവർ, പത്രക്കടലാസ് തുടങ്ങി 13 തരം കടലാസ് ഉത്പന്നങ്ങൾ ഇവിടെ നിന്നും ഉത്പാദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്പാർട്ടികൾ യൂണിയനുകളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തതോടെ നിരന്തരമായ തൊഴിലാളി സമരങ്ങൾ വന്നു കമ്പനി പ്രതിസന്ധിയിലായി.. 80കളോടെ താഴേയ്ക്കായി മില്ലിന്റെ വളർച്ച. മാനേജ്മെന്റ് പലതവണ ചർച്ചയ്ക്കു വിളിച്ചെങ്കിലും യൂണിയൻ നേതാക്കൾ വഴങ്ങിയില്ല.. അങ്ങനെ 1987 ആഗസ്റ്റ് 30നു മിൽ അടച്ചു പൂട്ടി. ഉടമയായ കുനാൻ ഡാൽമിയ പിന്നീടൊരിക്കൽ പോലും ഇവിടേയ്ക്ക് വന്നിട്ടില്ല…”
ആർക്കാണ് നഷ്ടം എന്നു ചോദിച്ചാൾ അവിടെ നേരിട്ടും അല്ലാതെയും ജോലി ചെയ്ത ആയിരക്കണക്കിന് തൊഴിലാളികൾക്ക്… അവരുടെ കുടുംബക്കൾക്ക്… നേതാക്കൾ കൊടിയും പിടിച്ച് അടുത്ത കമ്പനി പൂട്ടിക്കുന്ന തിരക്കിലേക്കും പോയി..
അന്ന് ഒരുപക്ഷേ ഗവൺമെന്റ് ഒന്ന് ഇടപെട്ടെങ്കിൾ പുനലൂർ പേപ്പർമിൽ പൂട്ടില്ലായിരുന്നു എന്നിരുനാൾ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ഥാപനമായി അത് മാറിയേനെ..
അന്ന് പുനലൂരിലെ വിപ്ലവകാരികൾക്ക് വിപ്ലവം തലയ്ക്ക് പിടിച്ചപ്പോൾ വഴിയാതാരമായത് ആയിരക്കണക്കിന് കണക്കിന് തൊഴിലാളികളും അവരുടെ കുടുംബഗങ്ങളും ആയിരുന്നു…
എന്നാൾ കിറ്റക്സിന്റെ ബിസ്സിനസ്സ് ഇവിടുന്ന് മാറുന്നതിലൂടെ കേരളത്തിന് നഷ്ടപ്പെടുന്നത് പതിനായിരക്കണക്കിന് തൊഴിൽ അവസരങ്ങളാണ്…
തൊഴിലിടങ്ങളിൽ കമ്യൂണിസ്റ്റ്പാർട്ടികൾ/കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇടപെട്ടു തുടങ്ങിയാൾ ആ സ്ഥാപനത്തിന്റെ പതനം സംഭവിച്ചിരിക്കും.. ഓർക്കുക ദാരിദ്രം ഉള്ളടുത്തേ കമ്യൂണിസത്തിനു വളർച്ചയുള്ളു. കമ്മ്യൂണിസം വളരുന്നിടത്ത് ദാരിദ്രവും വളരും.. ഇങ്ങനെ കേരളത്തിൽ പൂട്ട് വീണ നൂറു കണക്കിന് സ്ഥാപനങ്ങളും ഫാക്ടറികളും ഒന്ന് തിരിഞ്ഞു നോക്കിയാൾ നമുക്ക് കാണാൻ സാധിക്കും
കമ്യൂണിസ്റ്റ് പാർട്ടി കൊണ്ട് ഇന്ന് പ്രയോജനം മുള്ളത് ആ പാർട്ടിയുടെ നേതാക്കൽക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ് എന്ന് ഓർക്കുക..
നമ്മുടെ രാജ്യത്തോടും കേരളത്തിന്റെ സംസ്കാരത്തോടും ഒരു തരത്തിലും ചേരാത്ത വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ജന്മമെടുത്ത നാട്ടിൽ പോലും നിലനിൽപ്പില്ലാത്ത കമ്യൂണിസ്റ്റ് ആശയങ്ങൾ ഇനിയും മലയാളികൾ ചുമന്ന് സ്വയം നശിക്കണോ…
എന്ന്
സുബീഷ് സുരേന്ദ്രൻ
https://www.facebook.com/subeesh.plr