മാവേലിക്കര നിന്നും രണ്ടു പകലും ഒരു രാത്രിയും കെ എസ് ആർ ടി സി ബസിലൊരു ഉല്ലാസയാത്ര……
കെ എസ് ആർ ടി സി മാവേലിക്കര നിന്ന് 29-01-2022 “മൂന്നാർ” ഉല്ലാസയാത്ര ആരംഭിക്കുന്നു.
കേരളത്തിലെ ഇടുക്കി ജില്ലയിൽസ്ഥിതി ചെയുന്ന സുന്ദരമായ പർവ്വത പ്രദേശമാണ് മുന്നാർ. എത്ര പോയാലും മതിവരാത്ത,പ്രകൃതിയുടെ മനോഹാര്യത തുളുമ്പി നിൽക്കുന്നസ്ഥലം. ഇനിയും ഇനിയും പല തവണ പോകാൻ ആഗ്രഹിക്കുന്ന സുന്ദര ഭൂമി. എവിടെ നോക്കിയാലും പച്ചപ്പ് നിറഞ്ഞ് നിൽക്കുന്നു അതിനൊപ്പം മനസ്സ് കുളിരുന്ന തണുപ്പും. കേരളത്തിലെ കശ്മീർ എന്ന് അറിയപെടുന്ന മുന്നാർ ഏതൊരു സഞ്ചാരിയുടെയും മനസുകവരുന്നിടമാണ് .
ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബജറ്റ് ടൂറിസം സെല്ലിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രത്യേക ഉല്ലാസ യാത്രകൾ ആരംഭിക്കുന്നത്.
പോകുന്ന സ്ഥലങ്ങൾ:
ആദ്യ ദിനം:
മൂന്നാർ ടീമ്യുസിയം
കുണ്ടള ഡാം
എക്കോ പോയിന്റ്
മാട്ടുപെട്ടി
ഫോട്ടോ പോയിന്റ്
രണ്ടാം ദിനം:
കാന്തല്ലൂർ
മറയൂർ
പെരുമല
ആപ്പിൾ സ്റ്റേഷൻ
മൂന്നാർ പാർക്ക്
ടിക്കറ്റ് നിരക്ക് 1200 (കെ.എസ്.ആർ.ടി.സി എ.സി ബസ്സിൽ ഡോർമെട്രി താമസം ഉൾപ്പെടെ). (ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചിലവിൽ)
അപ്പോ പോയാലോ!
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനും
മാവേലിക്കര ഡിപ്പോ :
ഫോൺ:0479 2302282
ഈ മെയിൽ- mvk@kerala.gov.in
മൊബൈൽ – 8078167673, 9446313991, 9947110905, 9446193654, 9846588087
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും ബന്ധപ്പെടാവുന്നതാണ്.