മെട്രോയുടെ പേട്ട – എസ്‌എന്‍ ജംക്ഷന്‍ പാതയില്‍ നാളെ മുതല്‍ ട്രയല്‍ റണ്‍. അര്‍ധരാധ്രി ആരംഭിക്കുന്ന പരീക്ഷണ ഒട്ടം തിങ്കളാഴ്ച പുലര്‍ച്ചെ വരെയുണ്ടാവും. തിങ്കള്‍ രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയും ട്രയല്‍ നടത്തും. വടക്കേക്കോട്ട, എസ്‌എന്‍ ജംക്ഷന്‍ സ്‌റ്റേഷനുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതോടെയാണു ട്രയല്‍ റണ്‍ തീരുമാനമായത്. വൈകാതെ ഉദ്ഘാടനം പ്രതീക്ഷിക്കാം.
ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോയുടെ നിര്‍മാണ മേല്‍ നോട്ടം ഡിഎ.ആര്‍സിക്ക് ആയിരുന്നെങ്കില്‍ ഇത് കെഎംആര്‍എല്‍ന്റെ കന്നി സംരംഭമാണ്. 2 കിലോമീറ്റര്‍ ദൈര്‍ഘ്യം. പ്രളയവും കോവിഡും ലോക്ഡണും വന്നെങിലും സമയബന്ധിതമായിത്തന്നെ കെഎംആര്‍എല്ലും നിര്‍മാണം പൂര്‍ത്തിയാക്കി. 27 മാസം വേണ്ടി വന്നു ഇതിന്. 453 കോടി രൂപ നിര്‍മാണച്ചെലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചെലവായി. മെട്രോ പാത<br>എസ്‌എന്‍ ജംക്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും.
കുടുതൽ സര്‍വീസ്
തിങ്കള്‍ മുതല്‍ കൂടുതല്‍ ട്രെയിനുകള്‍ മെട്രോ സര്‍വിസിനിറക്കും. ട്രെയിനുകള്‍ക്കിടയിലെ സമയം കുറച്ചാണിത്. കോവിഡ് നിയ്ര്തണങ്ങളിലെ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്നു തിങ്കള്‍ മുതല്‍ ശനി വരെ 7.30 മിനിറ്റ് ഇടവേളയില്‍ ട്രെയിന്‍ ഉണ്ടാവും. തിരക്കു കുറഞ്ഞ സമയത്ത് ഇത് 9 മിനിറ്റ് ഇടവേളയിലാവും.