ആലപ്പുഴയിലെ വിവിധ ഹൌസ് ബോട്ട് പാക്കേജുകളും ഏകദേശ റേറ്റ്കളും

ആലപ്പുഴയിലെ വിവിധ ഹൌസ് ബോട്ട് പാക്കേജുകളും ഏകദേശ റേറ്റ്കളും

വിവിധ പാക്കേജുകൾ.
1. Overnight പാക്കേജ് – രാവിലേ 11.30 മുതൽ അടുത്ത ദിവസം രാവിലേ 8.30 വരെ ലഞ്ച്, tea സ്നാക്ക്സ്, ഡിന്നർ, ബ്രേക്ഫസ്റ് ഉൾപ്പെടെ. 7 ആളുകൾക്ക് 2 room ബോട്ട് 10000/- മുതൽ ലഭ്യമാണ് ( off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും.

2. ഡേ ട്രിപ്പ്‌ പാക്കേജ് – രാവിലെ 11 മണി മുതൽ വൈകിട്ടു 5 മണി വരെ.. വെൽക്കം ഡ്രിങ്ക്, ലഞ്ച്, Tea സ്നാക്ക്സ് ഉൾപ്പെടെ. 6 മണിക്കൂർ ബോട്ടിൽ. 25 നു മുകളിൽ ആളുകൾ ഉണ്ടെങ്കിൽ ഒരാൾക്ക് 600/- രൂപ നിരക്കിൽ പരമാവധി 150 ആളുകൾക് വരെ പോകാം. (off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും.)

3. നൈറ്റ്‌ സ്റ്റേ പാക്കേജ് – വൈകിട്ടു 5.30 മുതൽ അടുത്ത ദിവസം രാവിലേ 9 മണി വരെ. ഡിന്നർ ബ്രേക്ഫാസ്റ് ഉൾപ്പെടെ. 5 ആളുകൾക്ക് 6000 രൂപ നിരക്കിൽ 2 room ബോട്ട് വിത്ത്‌ 2 മണിക്കൂർ ക്രൂസ് (off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും..)

4 ഷിക്കാരാ ബോട്ട് – ഒരു മണിക്കൂർ 5 ആളുകൾക്ക് 400 രൂപ നിരക്കിൽ, 10 ആളുകൾ വരെ 500 രൂപ, 10 നു മുകളിൽ 600 രൂപ, 20 നു മുകളിൽ 700 രൂപ നിരക്കിൽ (off സീസൺ working days charge).സീസൺ അവധി ദിവസങ്ങളിൽ ചാർജ് വ്യത്യാസം ഉണ്ടാകും)

ഹൌസ് ബോട്ട് ഫുഡ്‌ ഡീറ്റെയിൽസ്
Overnight : വെൽക്കം ഡ്രിങ്ക് ലെമൺ ജ്യൂസ്‌
ഉച്ചക്ക് : റൈസ് തോരൻ മെഴുക്കുപുരട്ടി കിഴങ്ങു കറി സാമ്പാർ പുളിശ്ശേരി അച്ചാർ പപ്പടം സാലഡ് കരിമീൻ ഫ്രൈ
വൈകിട്ടു : ചായ കോഫി പഴംപൊരി
രാത്രി : റൈസ് ചപ്പാത്തി പരിപ്പ് ചിക്കൻ വെജിറ്റബിൾ കറി മെഴുക്കുപുരട്ടി
രാവിലെ : ഇഡ്ഡലി സാമ്പാർ ചട്ണി

ഡേ ക്രൂയ്‌സ് :
വെൽക്കം ഡ്രിങ്ക്സ്
ലഞ്ച് : റൈസ് തോരൻ മെഴുക്കുപുരട്ടി സാമ്പാർ അവിയൽ പുളിശ്ശേരി സാലഡ് പപ്പടം അച്ചാർ ചിക്കൻ കരിമീൻ ഫ്രൈ
വൈകിട്ടു : ചായ, സ്നാക്സ്

Conditions :
Ac ടൈമിംഗ് : ഓവർ night സ്റ്റേ ആണെങ്കിൽ രാത്രി 9മണി മുതൽ രാവിലെ 6മണി വരെ റൂമിൽ. ഫുൾ ടൈം ആവ്ശ്യമെങ്കിൽ extra പേയ്‌മെന്റ് നൽകി ഉപയോഗിക്കാം, വൈകിട്ടു 5.30 ആകുമ്പോൾ ബോട്ട് കരയിൽ അടുപ്പിക്കും രാത്രി സ്റ്റേ കരയുടെ സൈഡിൽ ആയിരിക്കും

സഞ്ചാരികൾക്കു വേണ്ടി ഗവണ്മെന്റ് സംരഭം ആയ സീ കുട്ടനാട് ബോട്ടുകൾ രാവിലേ 10.30, 1,.30, 4. 30 എന്നീ സമയങ്ങളിൽ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും സർവീസ് നടത്തുന്നുണ്ട്. 2.30 മണിക്കൂർ യാത്രക്കു ഒരാൾക്ക് 80/- രൂപ നിരക്കിൽ എല്ലാ ദിവസവും ലഭ്യമാണ്.

NB : ബോട്ടുകളുടെ ആവറേജ് നിരക്കുകൾ ആണു മുകളിൽ കൊടുത്തിരിക്കുന്നത്. സീസൺ അവധി ദിനങ്ങൾ അനുസരിച്ചു വ്യത്യാസം ഉണ്ടാകും. 3 മുറികൾക് മുകളിലേക്ക് ഉള്ള ബോട്ടുകൾക് ഭക്ഷണം ഉൾപ്പെടെ ഒരു ദിവസത്തെ പാക്കേജിന് ഒരു റൂമിനു 4000/- രൂപ എന്നതാണ് വാടക. നവംബർ ഡിസംബർ ജനുവരി ഏപ്രിൽ മെയ്‌ മാസങ്ങൾ സീസൺ ആണു.

Luxury Tempo Traveller Rental Kerala

Karmic Luxury Traveller Rental Kochi – Luxury Vans, Traveller & Coaches For business trips, holidays or events Group Transportation In Kerala.