Sabarimala Today ( 18.11.2022 )

0.000
 
 

നെയ്യഭിഷേകം തുടങ്ങി

ശബരിമല തിര്‍ഥാടനകാലത്തെ നെയുഭിഷേകത്തിനു ത്രന്തി കണ്ഠര്‍ രാജീവരുടെ കാര്‍മികത്വത്തില്‍ തുടക്കമായി. പിന്നീട്‌ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി അഭിഷേകം തുടര്‍ന്നു. 11 മണിവരെ നെയ്യഭിഷേകം തുടര്‍ന്നു. ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന അയ്യപ്ലമുഥ്ദ പൊട്ടിച്ച്‌ അതിലെ നെയ്യുനേരിട്ടു ശ്രീകോവിലില്‍ നല്‍കി അഭിഷേകം ചെയ്യാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ്‌ സ്വാമിഭക്തര്‍.

തിരക്കു പരിഗണിച്ച്‌ തീര്‍ഥാട്രനകാലത്ത്‌ ഉദയാസ്തമയ പൂജയും പടിപൂജയും ഒഴിവാക്കി. അയ്യപ്ലസന്നിധിയിലെ ഏറ്റവും ചെലവേറിയതും മുന്‍കൂട്ടി ബുക്ക്‌ ചെയ്ത്‌ നടത്തേണ്ടതും ആണ്‌ ഈ വഴിപാടുകള്‍ രണ്ടും. പടിപുജയ്ക്ക്‌ 1,37,900 രൂപയും ഉദയാസ്തമയ പൂജയ്ക്ക്‌ 61,800 രൂപയുമാണ്‌ ദേവസ്വത്തില്‍ മുന്‍കൂട്ടി അടയ്ക്കേണ്ടത്‌

ശബരിമലയില്‍ ഇന്ന്‌ (18-11-2022)

നട തുറക്കല്‍: 3.00
അഭിഷേകം: 3.30 മുതല്‍ 11.00 വരെ

കലശാഭിഷേകം : 11.30
കളഭാഭിഷേകം : 12.00
ഉച്ചയ്ക്ക്‌ നട അടയ്ക്കല്‍ : 1.00
വൈകിട്ട്‌ നട തുറക്കല്‍ : 4.00
പുഷ്പാഭിഷേകം : 7.00
ഹരിവരാസനം : 10.50

നട അടയ്ക്കല്‍: 11.00

Location Information
Sabarimala, , Idukki