മെട്രോ സ്‌റ്റേഷനുകളിലേക്ക് കെഎസ്‌ആര്‍ടിസി ഫീഡര്‍ സര്‍വീസുകള്‍
മെട്രോ സ്റ്റേഷനുകളിലേക്കു കെഎസ്‌ആര്‍ടിസി ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു. കെഎംആര്‍എല്‍ സ്വന്തം നിലയില്‍ ആരംഭിച്ചിട്ടുള്ള ഫീഡര്‍ സര്‍വീസുകള്‍ക്കു പുറമേയാണിത്. എംജി റോഡ്, മഹാരാജാസ്, ടൌൺ ഹാൾ, കലൂര്‍ മെട്രോ സ്റ്റേഷനുകളിലേക്കാണു ഫീഡര്‍ സര്‍വീസ്.
നേവല്‍ ബേസ്, ഷിപ്യാഡ്, മേനക, ഹൈക്കോര്‍ട്ട്, ബോട്ട് ജെട്ടി, കലൂര്‍ എന്നീ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചാണു സര്‍വീസ്.
തോപ്പുംപടി ഭാഗത്തേക്കും ബാനര്‍ജി റോഡ് ഭാഗത്തേക്കും രാവിലെ 6.30 മുതല്‍ വൈകിട്ട് 7 വരെ 15 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാവും.
കൊച്ചി മെട്രോയുടെ 6 എസി ഫീഡര്‍ ബസുകള്‍ മെട്രോ സ്‌റ്റേഷനുകളെ ബന്ധിപ്പിച്ചു നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. ആലുവ സ്റ്റേഷനില്‍ നിന്നു കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലേക്കും തിരിച്ചും 30 മിനിറ്റ് ഇടവിട്ട് കെഎംആര്‍എല്‍ ഫീഡര്‍ ബസ് സര്‍വീസ് ഉണ്ട്.
പറവൂരില്‍ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍ വഴിയും പെരുമ്പാവൂരില്‍ നിന്ന് ആലുവ സ്റ്റേഷന്‍ വഴിയും അങ്കമാലിയില്‍ നിന്ന് ആലുവ മെട്രോ സ്റ്റേഷന്‍ വഴിയും ഇന്‍ഫോപാര്‍ക്കിലേക്ക് ഫീഡര്‍ ബസ് സൌകര്യമുണ്ട്.