474 യാത്രകാരുമായി അസ്‌ അമറ ക്വിസ്റ്റ്‌ ഇന്ന്‌ കൊച്ചി തുറമുഖത്ത്‌ എത്തും

0.000
 
 

Azamara Quest
മട്ടാഞ്ചേരി ൻ രാജ്യാന്തര വിനോദസഞ്ചാരികളുമായി ടൂറിസ്റ്റ്‌ സീസണിലെ രണ്ടാമത്തെ കപ്പല്‍ അസ്‌ അമറ ക്വിസ്റ്റ്‌ ഇന്ന്‌ രാവിലെ 8.30നു കൊച്ചി തുറമുഖത്ത്‌ എത്തും.

മുംബൈയില്‍ നിന്ന്‌ എത്തുന്ന കപ്പലില്‍ 474 യാ്രതക്കാരും 400 ജീവനക്കാരും ഉണ്ടാകും. ഇവിടെ ഇറങ്ങുന്ന സഞ്ചാരികള്‍ ആലപ്പൂഴ, ഫോര്‍ട്ട്‌ കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. രാത്രി 7നു കപ്പല്‍ കൊളംബോയിലേക്കു മടങ്ങും.

ഈ മാസം 7നും 25നും തീരദേശ ക്രൂസ്‌ കപ്പല്‍ എംപ്രസ് കൊച്ചിയില്‍ എത്തും.

മുംബൈയില്‍ നിന്നു ഗോവ വഴി എത്തുന്ന കപ്പല്‍ ഇവിടെ നിന്ന്‌ ലക്ഷദ്വീപ് വഴി മുംബൈയ്ക്കു മടങ്ങും.

16നു ഓഷ്യന്‍ ഒഡീസി, 22നു സില്‍വര്‍ സ്പിരിറ്റ്‌ എന്നിവ സഞ്ചാരികളുമായി എത്തും.

Location Information
Mattancherry, , Kochi 682002, Ernakulam