ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് സന്നിധാനത്ത് അയ്യപ്പഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത് വിപുലമായ സൂകര്യങ്ങള്.
സന്നിധാനത്ത് ഒരേസമയം 17,017 ഭക്തര്‍ക്കുള്ള താമസസാകര്യമുണ്ട്. സ്പോട് ബുക്കിങ്ങിനായി 454 മുറികളും ഓണ്‍ലൈന്‍ ബുക്കിങ്ങിനായി 104 മുറികളുമാണ് മാറ്റിവച്ചിരിക്കുന്നത്.
സ്പോട് ബുക്ക് ചെയ്യാന്‍ ആധാര്‍ കാര്‍ഡ്, മൊബൈല്‍നമ്പര്‍ എന്നിവ നല്‍കണം. കുറഞ്ഞ ചെലവില്‍ രണ്ടുപേര്‍ക്ക് 12 മണിക്കൂര്‍ താമസിക്കാന്‍ കഴിയുന്ന പ്രണവം ഗെസ്റ്റ് ഹസിന് 250 രൂപയാണ് നിരക്ക്. കൂട്ടമായി എത്തുന്ന അയ്യപ്പസംഘങ്ങള്ക്ക് വിരി വയ്ക്കാനുള്ള സൌകര്യവും വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
റും ബുക്കിങ്ങിനും മറ്റു വിവരങ്ങള്‍ക്കുമായി 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററുമുണ്ട്. ഫോണ്‍: 04735 202049.
ശബരിമലയില്‍ ഇന്ന്
നട തുറക്കല്‍: 3.00
അഭിഷേകം: 3.30 – 11 വരെ
കലശാഭിഷേകം: 11.30
കളഭാഭിഷേകം: 12.00
ഉച്ചയ്ക്ക് നട അടയ്ക്കല്‍: 1.00
വൈകിട്ട് നട തുറക്കല്‍: 3.00
പുഷ്പാഭിഷേകം: 7.00
ഹരിവരാസനം: 10.50
നട അടയ്ക്കല്‍: 11.00