ശബരിമല സന്നിധാനത്തേക്ക്‌ ഭക്ത്രപവാഹം തുടരുന്നു : കര്‍ശന നിയന്ത്രണം

0.000
 
 

Sabarimala Swami Ayyappan
ശബരിമല സന്നിധാനത്തേക്ക്‌ ഭക്ത്രപവാഹം. ഇന്നലെ 71,124 പേരാണ്‌ വെര്‍ച്ചല്‍ ക്യൂവില്‍ ബുക്ക്‌ ചെയ്തത്‌. ഉച്ചകഴിഞ്ഞ്‌ 3 മണിയായപ്പോഴേക്കും 48,936 പേര്‍ പമ്പയില്‍ നിന്നു സന്നിധാനത്തേക്കു യാത്ര ചെയ്തിരുന്നു.

പുലര്‍ച്ചെ മുതല്‍ തിരക്കായതിനാല്‍ ഭക്തരെ കടത്തിവിടുന്നതില്‍ പൊലീസ്‌ നിയ്രന്തണം ശക്തമാക്കി. നടപ്പന്തലിലൂടെയുളള ക്യൂവും കര്‍ശനമാക്കി. ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുന്നവര്‍ തിരിച്ച്‌ നടപ്പന്തല്‍ വഴി പോകുന്നതും നിയ്യ്ത്രിച്ചു.

വ്യാഴാഴ്ച 64,168 പേരാണ്‌ ബുക്ക്‌ ചെയ്തത്‌. ഇതില്‍ 63,460 പേര്‍ സന്നിധാനത്തെത്തി. അവധി ദിനമായതിനാല്‍ ഇന്നും നാളെയും തിരക്ക്‌ ഏറുമെന്ന്‌ കരുതപ്പെടുന്നു.

ശബരിമലയില്‍ ഇന്ന്‌

നട തുറക്കല്‍. 3.00
അഭിഷേകം: 3.45 മുതല്‍ 11 വരെ
ഉച്ചയ്ക്ക്‌ നട അടയ്ക്കല്‍: 1.00
വൈകിട്ട്‌ നട തുറക്കല്‍. 3.00
പുഷ്പാഭിഷേകം: 7.00
ഹരിവരാസനം: 10.50
നട അടയ്ക്കല്‍. 11.00

Price Range
₹500.00 to ₹100,000.00
Location Information
Sabarimala, , Idukki