ശബരിമല നട ഇന്നു തുറക്കും (16.11.2022)

0.000
 
 

മണ്ഡലകാല തിര്‍ഥാടനത്തിനു തുടക്കം കുറിച്ച്‌ അയ്യപ്പ അയ്യപ്പ ക്ഷേത്ര നട ഇന്ന്‌ വൈകിട്ട്‌ 5ന്‌ തുറക്കും. ത്രന്തി കണ്ഠര്‍ രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരിയാണ്‌ നട തുറക്കുക. തുടര്‍ന്നു മാളികപ്പുറം ക്ഷേത്രനട തുറക്കാന്‍ അവിടത്തെ മേല്‍ശാന്തി ശംഭു നമ്പൂതിരിക്കു താക്കോലും ഭസ്മവും നല്‍കി യാത്രയാക്കിയ ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിക്കും. അതിനു ശേഷം തീര്‍ഥാടകര്‍ക്കായി പതിനെട്ടാംപടിയുടെ വാതില്‍ തുറക്കും.

സന്ധ്യയോടെ പുതിയ മേല്‍ശാന്തിമാരായ കണ്ണൂര്‍ മലപ്പട്ടം കിഴുര്രില്‍ ഇല്ലത്ത്‌ കെ.ജയരാമന്‍ നമ്പൂതിരി (ശബരിമല), വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരന്‍ നമ്പൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണം നടക്കും. സോപാനത്തില്‍ കളം വരച്ചു നിലവിളക്കു കൊളുത്തി ശ്രീകോവിലില്‍ നിന്നു ദീപം പകരും. തുടര്‍ന്നു ത്രന്തി കണ്ഠര്‍ രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച്‌ അഭിഷേകം ചെയ്യും. കൈപിടിച്ചു ശ്രീകോവിലില്‍ കൊണ്ടുപോയി അയ്യപ്പ മൂലമ്രന്രവും പുജാ വിധികളും ഉപദേശിക്കും.

വൃശ്ചികം ഒന്നായ നാളെ പൂലര്‍ച്ചെ 4ന്‌ പുതിയ മേല്‍ശാന്തി നട തുറക്കും. 4.30 മുതല്‍ 11.30 വരെ നെയ്യഭിഷേകേം ഉണ്ടാകും.

തങ്കഅങ്കി ചാര്‍ത്തി ദീപാരാധന ഡിസംബര്‍ 26ന്‌ വൈകിട്ട്‌ 6.30നും മണ്ഡലപുജ 27ന്‌ ഉച്ചയ്ക്കും നടക്കും. അന്നു നട അടച്ചാല്‍ മകരവിളക്കിനായി 30ന്‌ തുക്കും. ജനുവരി 14ന്‌ ആണ്‌ മകരവിളക്ക്‌. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന്‌ നട അടയ്ക്കും.

Location Information
Sabarimala, , 689662, Idukki