ശബരിമല ദര്‍ശനത്തിനായി അടുത്ത രണ്ടാഴ്ച വെര്‍ച്ചല്‍ ക്യു ബുക്ക് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ 9ന്. 70,000 പേരില്‍ കൂടുതല്‍ ബുക്കിങ് ഉള്ളത് 4 ദിവസം. വലിയ തിരക്ക് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന അവധി ദിവസങ്ങളില്‍ ബുക്കിങ് കുറവും അല്ലാത്ത ദിവസങ്ങളില്‍ കൂടിയുമാണു കാണുന്നത്.
9ന് 83,582 പേര് വെര്ച്ചല്ക്യു ബുക്ക് ചെയ്തിട്ടുണ്ട്. 8ന് 74,454 പേരും ഉണ്ട്. ഇന്ന് 63,328 പേര് വെര്ച്ചല്ക്യു ബുക്ക് ചെയ്തിട്ടുണ്ട്. ഇത് സാധാരണ തിരക്കായിട്ടാണു കണക്കാക്കുന്നത്. നാളെ 70,058. കഴിഞ്ഞ ശനിയാഴ്ച അഭൂതപൂര്‍വമായ തിരക്കായിരുന്നു അനുഭവപ്പെട്ടതെങ്കില്‍ 3ന് 64,466 പേര് മാത്രമാണ് ബുക്ക് ചെയ്തിട്ടുള്ളത്. അതേസമയം അവധി ദിവസമായ 4ന് 48,608 പേര് മാത്രമേ ഉള്ളൂ. 5ന് 76,024 പേര് വെര്‍ച്വല്‍ക്യു എടുത്തിട്ടുണ്ട്.
തുടര്‍ച്ചയായി കഴിഞ്ഞ 4 ദിവസം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഇന്നലെ തിരക്ക് കുറവായിരുന്നു.
ശബരിമലയില്‍ ഇന്ന്
നടതുറക്കല്‍: 3.00
അഭിഷേകം: 3.30 മുതല്‍ 11.00 വരെ
കളഭാഭിഷേകം: 11.30
ഉച്ചയ്ക്ക് നട അടയ്ക്കല്‍: 1.00
വൈകിട്ട നടതുറക്കല്‍: 3.00
പുഷ്പാഭിഷേകം: 7.00
ഹരിവരാസനം: 10.50
നട അടയ്ക്കല്‍: 11.00