ദര്‍ശനസമയം ഒരു മണിക്കൂര്‍ ദീര്‍ഘിചിക്കുന്നത് പരിഗണിക്കണം. ഒരാളും ദര്‍ശനം കിട്ടാതെ മടങ്ങാന്‍ ഇടയാകരുത്.
മുഖ്യമന്ത്രി യോഗം വിളിച്ചു. ഇന്ന് 11ന്
ശബരിമലയിലെ വൻ തിരക്ക് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതലയോഗം വിളിച്ചു. ഇന്ന് രാവിലെ 11ന് നിയമസഭാ മന്ദിരത്തിൽ ചേരുന്ന യോഗത്തിൽ ദർശനസമയം മാറ്റുന്നതും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും ചർച്ച ചെയ്യുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ ദര്‍ശന സമയം കൂട്ടുന്നതിന്റെ സാധ്യത ഹൈക്കോടതി ആരാഞ്ഞു. ത്രന്ത്രിയുമായി ആലോചിച്ച് ഒരു മണിക്കൂര്‍ കൂടി നട തുറന്നു വയ്ക്കാനാകുമോ എന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പരിഗണിക്കണം. ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണകൂടവും നടപടിയെടുക്കണം, ഭക്തരില്‍ ഒരാളും ദര്‍ശനം കിട്ടാതെ മടങ്ങാന്‍ ഇടയാകരുത്. തീര്‍ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം കവിയുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സ്പെഷല്‍ സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് അനില്‍ കെ. നര്യന്ദന്‍, ജസ്റ്റിസ് പി. ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഈ വിഷയം പരിഗണിച്ചത്. നിലവില്‍ 18 മണിക്കൂര്‍ ആണു നട തുറക്കുന്നത്. മിനിറ്റില്‍ 80 തീര്‍ഥാടകര്‍ക്കു പതിനെട്ടാംപടി കയറാനാകും. അതായത്, മണിക്കൂറില്‍ 4,800 പേര്‍, 18 മണിക്കൂറില്‍ 86,400 പേര്‍. ഈ സാഹചര്യത്തിലാണു സമയം നീട്ടുന്നതിന്റെ സാധ്യത തേടിയത്. ഇതേസമയം, മിനിറ്റില്‍ പരമാവധി 65 പേര്‍ക്കു മാത്രമേ പതിനെട്ടാം പടി ചവിട്ടാന്‍ കഴിയു എന്നാണ് പൊലീസ റിപ്പോര്‍ട്ട്. കുട്ടികള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പ്രായമേറിയവര്‍, സ്ത്രീകള്‍ എന്നിവരുടെ എണ്ണം കൂടിയാല്‍ ഇത് 65േനും താഴെയാകും. അതിനാലാണു കാത്തുനില്‍പ് നീളുന്നതെന്നാണ് പൊലീസിന്റെ വാദം. കേസ് ഇന്നു വിണ്ടും പരിഗണിക്കും
വെള്ളി മുതല്‍ അര മണിക്കൂര്‍ കൂട്ടി
തിരക്കിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ രാത്രി ക്ഷേത്ര നട അടയ്ക്കുന്നത് അരമണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്. ഇനിയും ദര്‍ശന സമയം കൂട്ടാന്‍ കഴിയുമോ എന്നാണ് ആലോചന. പുലര്‍ച്ചെ 3 മുതല്‍ രാത്രി 11 വരെയാണ് ഇപ്പോള്‍ നട തുറന്നുവയ്ക്കുന്നത്. ഇത് വെള്ളിയാഴ്ച മുതല്‍ 11.30 വരെ ആക്കിയിട്ടുണ്ട്.
85,000 പേര്‍ മതി : പൊലീസ് റിപ്പോർട്ട്
ശബരിമല & സന്നിധാനത്തെ തിരക്കു കുറയ്ക്കാന്‍ ഒരു ദിവസം ദര്‍ശനം നടത്താവുന്ന തീര്‍ഥാടകരുടെ പരമാവധി എണ്ണം 85,000 ആക്കി നിജപ്പെടുത്തണമെന്നു പൊലീസ്.
ഇതുസംബന്ധിച്ച് സന്നിധാനം പൊലീസ് തയാറാക്കിയ റിപ്പോര്‍ട്ട് എഡിജിപിക്കു നല്‍കി. ദിവസേനയെത്താവുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ നിലവില്‍ നിയന്ത്രണമില്ല. വെര്‍ച്ചല്‍ക്യു ബുക്കിങ് ഒരു ലക്ഷത്തിനു മുകളിലുള്ള ദിവസങ്ങളില്‍ പതിനെട്ടാംപടി കയറാന്‍ 13 മണിക്കൂറില്‍ കൂടുതല്‍ കാത്തുനില്‍ക്കേണ്ടിവരുന്നുണ്ട്.
നേരത്തേ വെര്‍ച്ചല്‍ക്യു ബുക്കിംഗ് പൊലീസിന്റെ പൂര്‍ണ നിയ്യന്തണത്തിലായിരുന്നു. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നു ദേവസ്വം ബോര്‍ഡിന്റെ കീഴിലാണിപ്പോള്‍. വെർച്ചൽക്യൂ വഴി തിരക്കു കൂടുതലുള്ള ദിവസങ്ങള്‍ മുന്‍കൂട്ടി അറിയാം. എന്നിട്ടും പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതായി ആക്ഷേപമുണ്ട്. പൊലീസ് ഏകോപനത്തില്‍ പിഴവെന്ന് ആക്ഷേപം
ഒരിടത്ത് ക്യു, മറ്റൊരിടത്ത് തിരക്കില്ല; പിഴവ് പൊലീസ് ഏകോപനത്തില്‍
പതിനെട്ടാംപടി കയറാന്‍ 13 മണിക്കൂറില്‍ കൂടുതല്‍ തീര്‍ഥാടകര്‍ കാത്തുനില്‍ക്കുമ്പോഴും ദര്‍ശനത്തിനു മേൽപ്പാലത്തിലേക്കും തിരുനടയിലേക്കുമുള്ള വരികളില്‍ തിരക്കില്ല. തിരക്കു നിയ്ന്തണത്തില്‍ പൊലീസിനു പറ്റിയ പാളിച്ചയുടെ തെളിവാണിത്. ആദ്യ 2 ബാച്ചിനെ അപേക്ഷിച്ച് ഇത്തവണ പതിനെട്ടാം പടി ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസ് സംഘത്തിന്റെ പ്രവര്‍ത്തനം പോരെന്നാണു പരാതി. ആദ്യത്തെ രണ്ട് ബാച്ചുകളും മിനിറ്റില്‍ 65 – 70 പേരെ പതിനെട്ടാംപടി കയറ്റി വിടുമായിരുന്നു. ഇപ്പോള്‍ തിരക്കുള്ള ദിവസങ്ങളില്‍ പോലും മിനിറ്റില്‍ 35 – 40 പേര്‍ മാത്രമാണു പടി കയറുന്നത്. ഇതു മനസ്സിലാക്കിയ സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ നേരിട്ടെത്തി നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ മിനിറ്റില്‍ അറുപതിലേറെ പേരെ വിതം കയറ്റി വിടാന്‍ കഴിഞ്ഞിരുന്നു. പടി കയറ്റുന്നതിന്റെ വേഗം കുറച്ചതോടെയാണ് ഇന്നലെ ക്യൂ ശരംകുത്തിയും മരക്കുട്ടവും ശബരിപീഠവും പിന്നിട്ടത്.
തിരക്ക് നിയ്ന്ത്രിക്കുന്നതിനു തീര്‍ഥാടകരെ പമ്പയില്‍ തടഞ്ഞു. പമ്പയിലേക്കുള്ള വാഹനങ്ങളും പലയിടത്തും തടഞ്ഞിടു.
വാഹന നീക്കത്തില്‍ ആസൂത്രിതക്രമീകരണം വേണം : ഹൈക്കോടതി
നിലയ്ക്കല്‍ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിയന്ത്രണത്തിനു വേണ്ടതത ജീവനക്കാരെ നിയമിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. നിലയ്ക്കലിലെ പാര്‍ക്കിങ് പരിധി കഴിഞ്ഞാല്‍ വാഹനങ്ങള്‍ കടത്തിവിടുന്നതു പൊലീ നിയ്യനത്രിക്കണം. വാഹന നിക്കം ദീര്‍ഘനേരം തടസ്സപ്പെടുന്ന പക്ഷം ഉളാഹ- നിലയ്ക്കല്‍, കണമല ഇലവുങ്കല്‍ റൂട്ടില്‍ പൊലീസിന്റെ ബൈക്ക് പട്രോളിങ് ഏര്‍പ്പെടുത്തണം. ഇത്തരം സാഹചരൃത്തില്‍ വഴിയില്‍ കുടുങ്ങുന്ന തീര്‍ഥാടകര്‍ക്കു വെള്ളവും ബിസ്കറ്റും ലഭ്യമാക്കുകയോ അന്നദാന സൌകര്യമുള്ള ഇടത്താവളങ്ങളില്‍ അവരെ നിര്‍ത്തുകയോ ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ശനിയാഴ്ച മരക്കുട്ടത്തു തിരക്കില്‍ പൊലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. ഈ സംഭവത്തില്‍ കോടതി ദേവസ്വം സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് തേടി. മരക്കൂട്ടത്തെ തിരക്കു നിയ്യന്തിക്കാന്‍ കലക്ടറും ജില്ലാ പൊലീസ് മേധാവിയും കൃത്യമായ സംവിധാനം ഉണ്ടാക്കണമെന്നു നിര്‍ദേശിച്ചു. മരക്കൂട്ടം മുതല്‍ ക്യൂവില്‍ നിൽക്കുന്നവർക്കു ചുക്കു വെള്ളവും ബിസ്കറ്റും ഉറപ്പാക്കുന്നുണ്ടെന്നും ശരംകുത്തിയിലെ ക്യൂ കോംപ്ലക്സില്‍ ശുചിമുറിസൌകര്യമുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.
കോടതിയുടെ ഓണ്‍ലൈന്‍ സ്പെഷല്‍ സിറ്റിങ്ങില്‍ സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും അഭിഭാഷകരും കോടതിയെ സഹായിക്കുന്ന അമിക്കസ് ക്യൂറിയും പത്തനംതിട്ട കലക്ടരും പങ്കെടുത്തു.
ശബരിമലയില്‍ ഇന്ന്
നടതുറക്കല്‍ 3.00
അഭിഷേകം 3.30 മുതല്‍11.00 വരെ
കളഭാഭിഷേകം 11.30
ഉച്ചയ്ക്ക് നട അടയ്ക്കല്‍ 1.00
വൈകിട്ട് നടതുറക്കല്‍ 3.00
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കല്‍ 11.30
തീര്‍ഥാടകരില്‍ 20 ശതമാനവും കൂട്ടികള്‍
ഇത്തവണ ദര്‍ശനം നടത്തിയ തീര്‍ഥാടകരില്‍ 20 ശതമാനവും കൂട്ടികള്‍. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായ കാഴ്ചയാണിത്. പടികയറാന്‍ മണിക്കുറുകള്‍ കാത്തു നില്‍ക്കേണ്ടി വരുന്നുണ്ടെങ്കിലും കൂട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നില്ല. വരിനിന്ന് അവര്‍ തളരുന്ന കാഴ്ചയാണ് പലയിടത്തും.
പൊലീസിന്റെ കണക്ക് അനുസരിച്ച് ഇന്നലെ വരെ 16.24 ലക്ഷം തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. ശനിയാഴ്ച 94369 പേര്‍ വെര്‍ചചല്‍ക്യയു ബുക്കു ചെയ്തു. തിരക്കു കാരണം 88480 പേര്‍ക്കു മാത്രമാണ് അന്ന് ദര്‍ശനം നടത്തിയത്. ഇന്നലെ 62247 പേര്‍ മാത്രമാണ് ബുക്കു ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച എത്തിയവരില്‍ ദര്‍ശനം ലഭിക്കാതെ പോയ 25,000 തീര്‍ഥാടകര്‍ സന്നിധാനത്ത് തങ്ങി. ഇവര്‍ ഇന്നലെ രാവിലെ പതിനെട്ടാംപടി കയറാന്‍ ക്യൂ നിന്നു. അതിനാല്‍ ഇന്നലെയും ദര്‍ശനത്തിനു വലിയ തിരക്ക് അനുഭവപ്പെട്ടു