2017ല്‍ ആദ്യ 24 ദിവസം ലഭിച്ചതിനെക്കാള്‍ 40% വര്‍ധന
ശബരിമല മണ്ഡലകാല തീര്‍ഥാടനം തുടങ്ങി 24 ദിവസം പിന്നിമ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം 125 കോടി രൂപ പിന്നിട്ടു. അപ്പം, അരവണ, കാണിക്ക ഇനത്തിലൂടെയാണു പ്രധാന വരുമാനം. 2017ല്‍ ആദ്യ 24 ദിവസത്തിനുള്ളില്‍ ലഭിച്ചതിനെക്കാള്‍ 40 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ഇതു സര്‍വകാല റെക്കോര്‍ഡാണ്. കാണിക്കയായി ലഭിക്കുന്ന പണം എണ്ണിത്തീരാതെ ഭണ്ഡാരത്തില് കുമിഞ്ഞു കൂടിയിട്ടുണ്ട്. രണ്ടാമത്തെ ഭണ്ഡാരവും തുറന്ന് പണം എണ്ണുന്നുണ്ടെങകിലും തീരാതെ കൂട്ടിയിട്ടിരിക്കുകയാണ്. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസിയുടെ വരുമാനം 13.95 കോടി രൂപ പിന്നിട്ടു. 2017ലെ മണ്ഡല മകരവിളക്കു തീര്‍ഥാടന കാലത്ത് ആകെ ലഭിച്ച വരുമാനത്തേക്കാള്‍ കൂടുതലാണിത്. ഇന്നലെയും അയ്യപ്പ സ്വാമിക്ക് കളഭാഭിഷേകം നടന്നു. ഉച്ചപൂജയോട് അനുബന്ധിച്ചു നടന്ന കളഭാഭിഷേകത്തിന് ത്രുന്തി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും നടന്നു.
ശബരിമലയില്‍ ഇന്ന്
നടതുറക്കല്‍ 3.00
അഭിഷേകം 3.30 മുതല്‍11.00 വരെ
കളഭാഭിഷേകം 11.30
ഉച്ചയ്ക്ക് നട അടയ്ക്കല്‍ 100
വൈകിട്ട് നടതുറക്കല്‍ 3.00
പുഷ്പാഭിഷേകം 7400
ഹരിവരാസനം 10.50
നട അടയ്ക്കല്‍ 11.00