തിരക്ക് : ശബരിമലയില്‍ നിയന്ത്രണം
ദിവസേന ദര്‍ശനം 90,000 പേര്‍ക്ക്. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടി; നട തുറന്നിരിക്കുന്നത് 19 മണിക്കൂര്‍
ശബരിമലയില്‍ തീര്‍ഥാടകരുടെ തിരക്കു നിയന്ത്രിക്കുന്നതിന് ദിവസേന ദര്‍ശനം നടത്താവുന്നവരുടെ എണ്ണം 90,000 ആയി പരിമിതപ്പെടുത്തി. ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂടി കൂട്ടി. ശബരിമലയിലെ തിരക്കു നിയന്ത്രിക്കാന്‍ മുഖ്യമ്യന്തതി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ലക്ഷത്തിനു മുകളിലായിരുന്നു വെര്‍ച്ചല്‍ ക്യൂ ബുക്കിങ്.
തിരക്കു കുറയ്ക്കാന്‍ ദര്‍ശനസമയം കൂട്ടുന്നതിനുള്ള സാധ്യത ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആരാഞ്ഞിരുന്നു. ഒരു മണിക്കൂര്‍ കൂട്ടിയതോടെ ദിവസം 19 മണിക്കൂര്‍ ദര്‍ശനത്തിനായി നട തുറന്നിരിക്കുമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു. പുലര്‍ച്ചെ മൂന്നിനു നട തുറന്നാല്‍ പകല്‍ 1.30ന് അടയ്ക്കും. ഉച്ച തിരിഞ്ഞ് മൂന്നിനു വീണ്ടും തുറന്നു രാത്രി 11.30ന് അടയ്ക്കും.
നിലയ്ക്കലില്‍ പാര്‍ക്കിങ്ങിനു കൂടുതല്‍ സാകര്യം ഒരുക്കാനും ദേവസ്വം മന്ത്രി കുടി പങ്കെടുത്ത് ആഴ്ചതോറും സ്ഥിതി വിലയിരുത്താനും യോഗത്തില്‍ ധാരണയായി. തീർഥാടകർക്കു സംത്ൃപ്തമായ ദര്‍ശനം നടത്തി മടങ്ങാന്‍ പരമാവധി സൌകര്യം ഒരുക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മ്രന്തതി കെ.രാധാകൃഷ്ണന്‍, ഡിജിപി അനില്‍ കാന്ത്, പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യർ തുടങ്ങിയവര്‍ പങ്കെടുത്തു.
ദര്‍ശന സമയം ഇനിയും കൂട്ടുന്നത് പ്രായോഗികമല്ല. വെള്ളിയാഴ്ച മുതല്‍ ഉച്ചയ്ക്കും രാത്രിയും നട അടയ്ക്കുന്നത് അരമണിക്കൂര്‍ വീതം നീട്ടിയിട്ടുണ്ട് – തന്ത്രി കണ്ഠാര് രാജീവര്
സന്നിധാനം എസ്പിയെ മാറ്റി
തിരക്കു നിയ്യന്തണത്തിലെ പാളിച്ചയെ തുടര്‍ന്നു സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസര്‍ എസ്‌പി കെ.ഹരിശ്ചന്ദ്ര നായിക്കിനെ പമ്പയിലേക്കു മാറ്റി. പകരം പമ്പ സ്പെഷല്‍ ഓഫീസറായിരുന്ന എസ്പി കെ.എസ്.സുദര്‍ശനെ സന്നിധാനത്തു നിയമിച്ചു. പതിനെട്ടാംപടി ഡ്യൂട്ടിയിലുള്ള പൊലീസുകാരെയും മാറ്റി. 3 ഷിഫ്റ്റിലും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരെ നിയോഗിച്ചു. കെഎപി വിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കി.
ശബരിമലയിലെ തിരക്കു കുറയ്ക്കാന്‍ ഇലവുങ്കല്‍, പ്ലാപ്പള്ളി,എരുമേലി എന്നിവിടങ്ങളിരി വാഹനങ്ങള്‍ തടഞ്ഞിട്ടതോടെ തീര്‍ഥാടകര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. ഇന്നലെ 1.19 ലക്ഷം പേര്‍ വെര്‍ച്ചല്‍ക്യയ വഴി ബുക് ചെയ്തിരുന്നെങ്കിലും വൈകിട്ട് 4 വരെ 62,460 പേര്‍ക്കാണ് പനമ്പയില്‍നിന്നു സന്നിധാനത്തേക്കു മല കയറാനായത്. പത്തനംതിട്ടയില്‍നിന്നു പുലര്‍ച്ചെ 3.30ന് പുറപ്പെട്ട കെഎസ്‌ആര്‍ടിസി ബസ് 10 മണിക്കൂര്‍ കൊണ്ടാണ് പമ്പയില്‍ എത്തിയത്.
വഴിയില്‍ കുടുങ്ങുന്നവര്‍ക്ക് സൌകര്യം ഉറപ്പാക്കണം : ഹൈക്കോടതി
ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ പിടിച്ചിടുമ്പോള്‍ തീര്‍ഥാടകരക്കു സൌകര്യങ്ങള്‍ ഉറപ്പാക്കണമെന്നു ഹൈക്കോടതി. വാഹനങ്ങളിലുള്ളവര്‍ക്കു ചുക്കുവെള്ളവും ബിസ്‌കറ്റും വിതരണം ചെയ്യാന്‍ വോളണ്ടിയർമാരെ നിയോഗിക്കണമെന്നും ജസ്റ്റിസ് അനില്‍. കെ. നര്രേ്ദന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരൂള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
ശബരിമലയിലെ തിരക്കു വര്‍ധിക്കുന്ന വിഷയം പരിഗണിക്കുകയായിരുന്നു കോടതി. തിരക്കു നിയ്യന്തിക്കാന്‍ മുഖ്യമ്രന്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്നു ഹര്‍ജി ഇന്നു പരിഗണിക്കാൻ മാറ്റി.
ശബരിമലയില്‍ ആര്‍ക്കും ദര്‍ശനം നിഷേധിക്കില്ല : ദേവസ്വംബോര്‍ഡ്
അഷ്ടാഭിഷേകം പുഷ്പാഭിഷേകം എന്നിവയുടെ എണ്ണം മാത്രമേ നിയന്ത്രിക്കു – കെ.അനന്തഗോപന്‍
തിരക്ക് കാരണം ശബരിമലയില്‍ ആര്‍ക്കും ദര്‍ശനം നിഷേധിക്കില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ പറഞ്ഞു. വെര്‍ച്ചല്‍ ക്യൂവില്‍ 1,20,000 പേരാണ് പ്രതിദിനം ബുക്ക് ചെയ്യുന്നത്. എന്നാല്‍ ബുക്ക് ചെയ്യുന്ന എല്ലാവരും വരാറില്ല. ദര്‍ശനത്തിന് ഒരു ദിവസം 85,000 പേരായി നിയയന്തിക്കാനാണു പൊലീസ് ആവശ്യപ്പെട്ടത്. സമീപ ദിവസങ്ങളിലാണു തിരക്കൂ വര്‍ധിച്ചത്. അനുഭവസമ്പത്തുള്ള പൊലിസുകാരെ പതിനെട്രാം പടിയില്‍ നിയോഗിക്കും. അഷ്ടാഭിഷേകത്തിന്റെയും പുഷ്പാഭിഷേകത്തിന്റെയും എണ്ണം നിയുന്തിക്കും. ഈ പൂജകള്‍ക്ക് ബൂക്ക് ചെയ്തവര്‍ക്കു സന്നിധാനത്തും നില്‍ക്കാനുള്ള സൌകര്യം ഒരുക്കും
ഭക്തജനങ്ങള്‍ക്കു വെള്ളവും ബിസ്കറ്റും നല്‍കാന്‍ ശരംകുത്തിയില്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. നിലയ്ക്ക്‌ലില്‍ പാര്‍ക്കില്‍ സൌകര്യം മെച്ചപ്ലെടുത്തുമെന്നും നിലവില്‍ 12000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകുമെന്നും അനന്തഗോപന്‍ വ്യക്തമാക്കി.
സന്നിധാനത്ത് വിറ്റത് 70 ലക്ഷം കാ൯ അരവണ. വരുമാനം 70 കോടി
ശബരിമല തീര്‍ഥാടനം 25 ദിവസം പിന്നിട്ടപ്പോള്‍ സന്നിധാനത്തു വിറ്റഴിച്ചത് 70 ലക്ഷം കാന്‍ അരവണയും 12.5 ലക്ഷം അപ്പവും. ഒരു കാന്‍ അരവണതയ്ക്ക് 100 രൂപയാണ് വില. വിറ്റുവരവിലൂടെ ദേവസ്വത്തിനു ലഭിച്ചത് 70 കോടി രൂപ. ഒരു പാക്കറ്റ് അപ്പത്തിന്റെ വില 45 രൂപയാണ്. 10 ദിവസത്തെ വിതരത്തിനുള്ള അരവണ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. കരുതല്‍ ശേഖരം കുറഞ്ഞതിനാല്‍ 10, 20 അരവണകള്‍ ഒരുമിച്ചുള്ള പാക്കറ്രകളുടെ വില്‍പന നിര്‍ത്തി. തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിനു ബുദ്ധിമുട്ട് ഉണ്ടാകുന്നത് ഒഴിവാക്കാന്‍ അഷ്ടാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുടെ എണ്ണം കുറച്ചു. ദിവസം 15 വീതം അഷ്ടാഭിഷേകവും പുഷ്പാഭിഷേകവും മാത്രമേ ഉണ്ടാകു. ഇന്നലെ വരെയുളള വരുമാനം 150 കോടി രൂപ കവിഞ്ഞു.
ശബരിമലയില്‍ ഇന്ന്
നടതുറക്കല്‍ 3.00
അഭിഷേകം 3.30 മൂതല്‍ 11.00 ഖരെ
കളഭാഭിഷേകം 130
ഉച്ചയ്ക്ക് നട അടയ്ക്കല്‍ 1.30
വൈകിട്ട് നടതുറക്കല്‍ 3.00
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കല്‍ 11.30