അയ്യപ്പ ദര്‍ശനത്തിന്റെ സുകൃതം തേടി ഇന്നലെവരെ എത്തിയത് 15.5 ലക്ഷം. ആദ്യ ദിവസങ്ങളില്‍ ശരാശരി 60,000 തീര്‍ഥാടകര്‍ എത്തിയ സ്ഥാനത്ത് ഇപ്പോള്‍ 1.07 ലക്ഷം പേരാണ് എത്തുന്നത്. 3 ദിവസമായി അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. 10 മുതല്‍ 12 മണിക്കൂര്‍ വരെ കാത്തുനിന്നാണ് പതിനെട്ടാംപടി കയറുന്നതും ദര്‍ശനം നടത്തുന്നതും
ഇന്നു വെര്‍ച്ചല്‍ക്യ ബുക്കിങ് ഒരുലക്ഷം ഉണ്ട്. മല കയറിയെത്തിയ തീര്‍ഥാടകര്‍ക്ക് ഇന്നലെ കളഭഭിഷക്തനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴാന്‍ ഭാഗ്യം കിട്ടി.
കിഴക്കേ മണ്ഡപത്തില്‍ പൂജിച്ചു നിറച്ച ബ്രഹ്മകലശം ആഘോഷമായാണ് ശ്രീകോവിലില്‍ എത്തിയത്.
സ്വാമി ഭക്തര്‍ ശരണംവിളിച്ച് കാത്തുനില്‍ക്കെ ത്രന്ത്രി കണ്ഠര്‍ രാജീവര്‍ അയ്യപ്പ വിഗ്രഹത്തില്‍ കളഭാഭിഷേകം നടത്തി. മേല്‍ശാന്തി കെ. ജയരാമന്‍ നമ്പുതിരി സഹകാര്‍മികത്വം വഹിച്ചു
തീര്‍ഥാടകരുടെ തിരക്കില്‍ ശബരിമല സന്നിധാനവും പമ്പയും
തീര്‍ഥാടകരുടെ തിരക്കില്‍ സന്നിധാനവും പമ്പയും തിങ്ങി നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ അയ്യപ്പ ഭക്തന്മാരെ പമ്പയില്‍ തടഞ്ഞു. പമ്പ, നിലയ്ക്കല്‍, ചാലക്കയം. ഇലവുങ്കല്‍, തുലാപ്പള്ളി എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്കും രൂക്ഷം.
ഇന്നലെയാണ് ഏറ്റവും കൂടുതല്‍ അയ്യപ്പന്മാര്‍ ദര്‍ശനത്തിനു വന്നത്. വെര്‍ച്ചല്‍ക്യ ബുക്കിങ് 1,07,695 ആയിരുന്നു. വൈകിട്ട് 5 വരെ 74,108 പേര്‍ ദര്‍ശനം നടത്തി. തിരക്കു നിയ്യന്ത്ിക്കാന്‍ ശരംകുത്തി, മരക്കൂട്ടം, പമ്പ എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ വടം കെട്ടി തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്.
കാത്തുനിന്നു തളര്‍ന്നു
പടി കയറാനുള്ള ക്യൂ മരക്കൂട്ടം പിന്നിട്ടതോടെ തീര്‍ഥാടകരുടെ ദുരിതം ഇരട്ടിച്ചു. ഭക്ഷണം കിട്ടാന്‍ സംവിധാനം ഇല്ലായിരുന്നു. ക്യൂ നിന്നു തീര്‍ഥാടകര്‍ തളര്‍ന്നു. കൊച്ചുകൂട്ടികളും മാളികപ്പുറങ്ങഉം പ്രായമായവരും രോഗികളും ശരിക്കും കഷ്ടപ്പെട്ടു
ക്ഷണിച്ച് അവശരായതോടെ മിക്കവരും ക്യൂവില്‍ നിന്ന് ഉറങ്ങുതും കാണാമായിരുന്നു. ഏതാനും സ്ഥലങ്ങളില്‍ ചുക്കുവെളളം കൊടുത്തു. വലിയ നടപ്പന്തലില്‍ 2 ബിസ്‌കറ്റ് വീതം നല്‍കി. അതാണ് ദേവസ്വം ബോര്‍ഡ് ചെയ്ത ഏക സംവിധാനം
പമ്പയില്‍ തടഞ്ഞു
ഇത്തവണ ആദ്യമായാണ് തിരക്കു നിയന്ത്രിക്കാനായി തീര്‍ഥാടരകരെ പമ്പയില്‍ തടയുന്നത്. പമ്പാ മണപ്പുറത്ത് നാല് ഭാഗമായി തിരിച്ചായിരുന്നു തടഞ്ഞത്. രണ്ടായിരത്തില്‍ കുറയാത്ത തീര്‍ഥാടകരെ ഒരു സംഘമായി തിരിച്ചാണ് തടഞ്ഞത്. ആറാട്ട് കടവ് മുതല്‍ ത്രിവേണി ചെറിയ പാലംവരെ ഇവരുടെ നിര നീണ്ടു. പമ്പാ മണപ്പുറത്തു തടയുമ്പോള്‍ വെയില്‍ എന്നിവ ഏല്‍ക്കാതെ നില്‍ക്കാനുള്ള ക്രമീകരണം ഇല്ലാത്തത് പ്രശ്നമാണ്.
നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ട് നിറഞ്ഞു
110 ഹെക്ടര്‍ സ്ഥലമുള്ള വിശ്രാലമായ പാര്‍ക്കിങ് ഗ്രൗണ്ട് ആണ്നിലയ്ക്കല്‍. ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക സ്ഥലം തിരിച്ചാണ് പാര്‍ക്കിങ് അനുവദിച്ചത്. രാവിലെ 11.30 ആയപ്പോഴേക്കും പാർക്കിംഗ് ഗ്രൗണ്ടുകൾ എല്ലാം നിറഞ്ഞു. റബര്‍ തോട്ടത്തിലും റോഡിന്റെ വശങ്ങളിലും വണ്ടികള്‍ പാര്‍ക്കു ചെയ്തത് ഗതാഗതക്കുരൂക്കിന് ഇടയാക്കി.
കെഎസ്‌ആര്‍ടിസി ബസുകള്‍ കുരുക്കില്‍പെട്ടതോടെ പൊലീസെത്തി അവ കടത്തി വിട്ടു. അതിനാല്‍ പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വിന് മുടങ്ങിയില്ല. ഇലവുങ്കല്‍ – കണമല റൂട്ടില്‍ വാഹനക്കുരുക്ക് രൂക്ഷമായിരുന്നു.
ചെയിന്‍ സര്‍വീസ്
തിരക്കു കൂടിയതോടെ പമ്പനിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനുള്ള ബസുകളുടെ എണ്ണം കെഎസ്‌ആര്‍ടിസി വര്‍ധിപ്പിച്ചു. 169 ബസായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ 201 ബസുകള്‍ ചെയിന്‍ സര്‍വിസിന് അനുവദിച്ചു. ദീര്‍ഘദൂര സര്‍വിസിനും കുടൂതല്‍ ബസ് എത്തി.
ശബരിമലയില്‍ ഇന്നു
നട തുറക്കല്‍ 3.00
അഭിഷേകം 3.30 മുതല്‍ 11.00 വരെ
കലശാഭിഷേകം 11.30
കളഭാഭിഷേകം 12.00
ഉപ്ചയ്ക്ക് നട അടയ്ക്കല്‍ 1.00
വൈകിട്ട് നട തുറക്കല്‍ 3.00
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കല്‍ 11.00