തപാല്‍ വഴിയുള്ള പ്രസാദവിതരണം ഇത്തവണയും സജീവം. രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിച്ച 208 ഓര്‍ഡറുകളിലൂടെ സമാഹരിച്ചത് 1,34,800 രൂപ.
തപാല്‍ വഴിയുള്ള പ്രസാദവിതരണത്തിനായി 3 തരത്തിലുള്ള കിറ്റുകളാണ് ഉള്ളത്. 520 രൂപയുടെ കിറ്റില്‍ ഒരു ടിന്, 960 രൂപയുടെ കിറ്റില്‍ 4 ടിന്, 1760 രൂപയുടെ കിറ്റില്‍ 10 ടിന് വീതം അരവണയാണുള്ളത്. എല്ലാ കിറ്റിലും നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതിഎന്നിവയുമുണ്ടാകും.
നേരിട്ടെത്തി പ്രത്യേക അപേക്ഷ നല്കിയാല് രാജ്യത്തെ ഏതു പോസ്റ്റ് ഓഫിസില്‍നിന്നും പ്രസാദം ബുക്ക് ചെയ്യാം. 7 ദിവസത്തിനുള്ളില്‍ സ്പീഡ് പോസ്റ്റില്‍ പ്രസാദം വീട്ടിലെത്തും.
സ്വാമി അയ്യപ്പന്, സന്നിധാനം പിഒ, പിന്: 689713 എന്ന സന്നിധാനത്തെ പോസ്റ്റ് ഓഫിസ് വഴിയാണ് പ്രസാദവിതരണം. തപാല്‍ പ്രസാദവിതരണത്തിലൂടെ കഴിഞ്ഞ തവണ രണ്ടരക്കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നു.
ശബരിമലയില്‍ ഇന്ന് (04.12.2022)
നട തുറക്കല്‍: 3.00
അഭിഷേകം: 3.30 മുതല്‍ 11വരെ
കലശാഭിഷേകം: 11.30.
കളഭാഭിഷേകം: 12.00
ഉച്ചയ്ക്ക് നട അടയ്ക്കല്‍: 1.00
വൈകിട്ട് നട തുറക്കല്‍: 3.00
പുഷ്പാഭിഷേകം: 7.00
ഹരിവരാസനം: 10.50
നട അടയ്ക്കല്‍: 11.00
ശബരിമലയില്‍ ദര്‍ശനം നടത്തിയവര്‍ 10 ലക്ഷം കടന്നു
ശബരിമല നട തുറന്ന് ആദ്യ 17 ദിവസത്തിനുള്ളില്‍ അയ്യപ്പസന്നിധിയില്‍ ദര്‍ശനത്തിനെത്തിയവരുടെ എണ്ണം 10 ലക്ഷം കടന്നു.
ഇതുവരെ ആകെ 10,10,757 പേരാണെത്തിയത്. കഴിഞ്ഞ 3 ദിവസത്തില്‍ മാതം രണ്ടുലക്ഷത്തോളം ഭക്തരെത്തി.ശരാശരി അറുപതിനായിരത്തിനു മേലാണ് ദിവസേന ഇപ്പോള്‍ തീര്‍ഥാടകരുടെ എണ്ണം. വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തവരില്‍ ഭൂരിഭാഗവും ദര്‍ശനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 74,703 പേര് ബുക്ക് ചെയ്തതില്‍ 73,297 പേരും ദര്‍ശനം നടത്തി.
ഏറ്റവും കൂടുതല്‍ പേരെത്തിയത് 28നാണ്. 84,005 പേര്. 30ന് 60270 പേരും 1ന് 63460 പേരും സന്നിധാനത്തെത്തി. ഇന്നലെ 71,515 പേരാണ് വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. വൈകിട്ട് 4 ആയപ്പോഴേക്കും 50,556 തീര്‍ഥാടകര്‍ സന്നിധാനത്തേക്കെത്താറായിരുന്നു.
ഉച്ച കഴിഞ്ഞ് ആദ്യ മണിക്കൂറില്‍ അയ്യായിരം പേരിലധികമാണ് പമ്പയിലെത്തിയത്.