ശബരിമല : നട തുറന്ന് ആദ്യ 15 ദിവസത്തിനുള്ളില്‍ ശബരീശ സന്നിധിയില്‍ ദര്‍ശനം നടത്തിയത് 8.74 ലക്ഷം ഭക്തര്‍. ഏറ്റവും കൂടുതല്‍ പേരെത്തിയത് 28 നാണ്. 84,005 പേര്‍. 29 ന് 70,307 പേര്‍ സന്നിധാനത്തെത്തി.
ഇന്നലെ 64168 പേരാണ് വെര്‍ച്വല്‍ ക്യുവിലൂടെ ബുക്ക് ചെയ്തത്. വൈകിട്ട് അഞ്ചു മണിക്കൂളളില്‍ 50169 പേര്‍ പമ്പയ്ക്ക് മുകളിലെത്തി. ഒരു മിനിറ്റില്‍ പതിനെട്ടാം പടി കയറുന്നത് ഏകദേശം 80 പേരാണെന്നാണ് വിലയിരുത്തല്‍. ഒരു മണിക്കൂറില്‍ 4800 പേര്‍. ദര്‍ശനത്തിന് സമയ്രകമം നീട്ടിയതും സൌകാര്യപ്രദമായി.
രാവിലെ അഞ്ചിന് എന്നത് പുലര്‍ച്ചെ മൂന്ന് മുതലാക്കി. ഉച്ചയ്ക്ക് ശേഷം മൂന്നിനു നട തുറക്കും. വരും ദിനങ്ങളില്‍ തിരക്കേറും. കെഎസ്‌ആര്‍ടിസി പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനും സര്‍വകാല നേട്ടമുണ്ടായി. 6.79 കോടി രൂപയാണ് വരുമാനം.
ദര്‍ശനം ശബരിമലയില്‍ ഇന്ന് (02.012.2022)
നട തുറക്കല്‍: 3.00
അഭിഷേകും: 3.30 മുതല്‍ 11.00 വരെ
കളഭാഭിഷേകം: 12.00
ഉച്ചയ്ക്ക് നട അടയ്ക്കല്‍: 1.00
വൈകിട്ട് നടതുറക്കല്‍. 3.00
പുഷ്പാഭിഷേകം: 7.00
ഹരിവരാസനം; 10.50
നട അടയ്ക്കല്‍: 11.00