പതിനെട്ടാംപടി കയറാനും ദര്‍ശനത്തിനുമായി 10 മണിക്കൂറിലേറെ നീണ്ട കാത്തു നില്പ്. പടി കയറാന്‍ മരക്കൂട്ടം മുതല്‍ സന്നിധാനം വരെ നീണ്ട നിര. തുടര്‍ച്ചയായ മുന്നാം ദിവസമാണ് ഇത്തരത്തില്‍ തിരക്ക് അനുഭവപ്പെടുന്നത്. 27ന് 62,628 പേര് ദര്‍ശനം നടത്തിയപ്പോള്‍ 28ന് എത്തിയത് 84,005 പേരാണ്.
ഇന്നലെ 71,650 പേര് വെര്‍ച്ചല്‍ ക്യു ബുക്ക് ചെയ്തിരുന്നു. അതില്‍ രാവിലെ 9 വരെ 29,393 പേര് ദര്‍ശനം നടത്തി. പടി കയറാനുള്ള നിര മിക്കപ്പോഴും ശരംക്കൂത്തിക്കും മരക്കൂട്ടത്തിനും മധ്യേ വരെ നീണ്ടു രാത്രി 7.30നും നിര ഇതതേപോലെ നിന്നു. പടി കയറുന്നതിനു കുറഞ്ഞത് 8 മണിക്കൂര്‍ വരെ കാത്തുനിന്നു. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിയും മരക്കൂട്ടവും പിന്നിട്ട് ശബരിപീഠം വരെയുണ്ടായിരുന്നു.
ഇതുമൂലം പമ്പയില്‍ തടഞ്ഞു നിര്‍ത്തി ചെറിയ സംഘമായിട്ടാണ് സന്നിധാനത്തേക്കു പോകാന്‍ നുവദിക്കുന്നത്. ശരംകുത്തി, മരക്കൂട്ടം, ശബരിപീഠം, അപ്പാച്ചിമേട്, പമ്പ എന്നിവിടങ്ങളിലും തീര്‍ഥാടകര്‍ തിങ്ങിനിറഞ്ഞിട്ടുണ്ട്. വൈകിട്ട് പമ്പയിലും സന്നിധാനത്തും മഴ പെയ്തു. അതിനാല്‍ വിരിവയ്ക്കാന്‍ സ്ഥലമില്ലാതെ ഭക്തര്‍ വല്ലാതെ ബുദ്ധിമുട്ടി.