തിരക്കും ആവശ്യക്കാരും കുടി; അരവണ ഉത്പാദനം കുട്ടി

0.000
 
 

ശബരിമല തീര്‍ഥാടകരുടെ തിരക്കു കൂടിയതോടെ പ്രധാന വഴിപാട്‌ പ്രസാദമായ അരവണയുടെ ഉല്‍പാദനം കൂട്ടി. 2 ദിവസമായി പ്രതിദിനം 240 കൂട്ട്‌ അരവണയാണു തയാറാക്കുന്നത്‌. നേരത്തേ ഇത്‌ 200 കൂട്ട്‌ ആയിരുന്നു. കഴിഞ്ഞ ദിവസം 3 ലക്ഷം കാന്‍ അരവണയാണു വിറ്റഴിച്ചത്‌. 3 കോടി
രൂപ ഇതിലൂടെ മാത്രം ലഭിച്ചു.

തിരക്കുള്ള സമയത്ത്‌ ദര്‍ശനം സുഗമമാക്കാന്‍ പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നിവ 12 എണ്ണം മാത്രമാക്കി കുറച്ചതോടെ ഓണ്‍ലൈനിലൂടെ ബുക്ക്‌ ചെയ്ത എല്ലാവര്‍ക്കും അതിനു അവസരം ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്‌.

ദര്‍ശനം

ഇന്നലെ അയ്യപ്പസ്വാമിക്ക്‌ കളഭാഭിഷേകം നടന്നു. തത്രി കണ്ഠര്‍ രാജീവര്‍ മുഖ്യകാര്‍മിത്വം വഹിച്ചു. കലശഘോഷയാത്രയില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പുതിരി ബ്രഹ്മകലശമെടുത്തു. മാളികൂപ്പുറത്ത്‌ മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഭഗവതിസേവയും നടന്നു.

ശബരിമലയില്‍ ഇന്ന്‌ (16.12.2022)

നടതുറക്കല്‍: 3.00
അഭിഷേകം: 3.30 മുതല്‍ 11.00 വരെ
കളഭാഭിഷേകം: 11.30
ഉച്ചയ്ക്ക്‌ നട അടയ്ക്കല്‍: 1.30
വൈകിട്ട്‌ നടതുറക്കല്‍: 3.00
പുഷ്പാഭിഷേകം: 700
ഹരിവരാസനം: 10.50
നട അടയ്ക്കല്‍: 11.30

Price Range
₹500.00 to ₹100,000.00
Location Information
Sabarimala, , Idukki