തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് ഉച്ചയ്ക്കു ശേഷം തീര്‍ഥാടകര്‍ക്കു നിയ്യന്തണമേര്‍പ്പെടുത്തും. അന്ന് ഉച്ച പൂജ കഴിഞ്ഞ് 1.30ന് നട അടഅടച്ചാല്‍ പിന്നെ തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവരിക്കില്ല. അതേപോലെ ഉച്ചയ്ക്കു ശേഷം പമ്പയില്‍നിന്നു സന്നിധാനത്തേക്കു തീര്‍ഥാടകര്‍ മല കയരുന്നതിനും നിയ്യന്തണമുണ്ടാകും. തങ്ക അങ്കി ഘോഷയാത്ര സുഗമമായി കുടന്നുപോകുന്നതിനാണിത്. മണ്ഡലകാലത്ത് തങ്ക അങ്കി ചാര്‍ത്തിയ ദീപാരാധന കണ്ടു തൊഴാനാണ് ഏറ്റവും കുടുതല്‍ ഭക്തര്‍ തടിച്ചുകൂടുന്നത്.
ഇന്നലെയും തീര്‍ഥാടകരുടെ വലിയ തിരക്കാണ് ദര്‍ശനത്തിന് അനുഭവപ്പെട്ടത്. ഇന്നലെ ദര്‍ശനത്തിനു, 97,141 പേര്‍ വെര്‍ച്ചല്‍ ക്യ ബുക്ക് ചെയ്തിരുന്നു. വൈകിട്ട് 5 വരെ 58,213 പേര്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി. 8 മണിക്കൂര്‍ വരെ കാത്തുനിനാണ് അയ്യപ്പന്മാര്‍ പതിനെട്ടാംപടി കയറിയത്
ശബരിമലയില്‍ ഇന്ന്
നടതുറക്കല്‍: 3.00
അഭിഷേകം: 3.30 മുതല്‍ 11.00 വരെ
കളഭാഭിഷേകം: 11.30
ഉച്ചയ്ക്ക് നട അടയ്ക്കല്‍: 1.30
വൈകിട്ട് നടതുറക്കല്‍: 3.00
പുഷ്പാഭിഷേകം: 700
ഹരിവരാസനം: 10.50
നട അടയ്ക്കല്‍: 11.30