രാജ്യാന്തര കലാലോകത്തു കേരളത്തിന്റെ മേല്‍വിലാസമായ കൊച്ചി-മുസിരിസ് ബിനാലെ വിക്ഷികാന്‍ ഇത്തവണ 10 ലക്ഷത്തോളം പേരെത്തുമെന്നു സംഘാടകരുടെ പ്രതീക്ഷ. 2016-17 ബിനാലെയ്ക്ക് ആറു ലക്ഷം പേരെത്തിയിരുന്നു. 12നു ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുഉം എന്നിവിടങ്ങളിലെ വേദികളിലാരംഭിക്കുന്ന ബിനാലെയില്‍ 90 വയസ്സുള്ള ഗുജറാത്തുകാരന്‍ താക്കോര്‍ പട്ടേല്‍ അടക്കം ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള 90 കലാകാരന്മാരുടെ സൃഷ്ടികള്‍ അണിനിരക്കും.
ഫോര്‍ട്ട്‌കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹസ് അടക്കം പതിനഞ്ചോളം കലാ ഇടങ്ങള്‍ ചിത്രങ്ങളുടെയും ഇന്‍സ്റ്റലേഷനുകളുടെയും ശില്‍പങ്ങളുടെയും പ്രദര്‍ശനവേദിയാകും. സംഗീതവും ചര്‍ച്ചകളും ശില്‍പശാലകളുമെല്ലാം അടങ്ങിയ കലാമാമാങ്കം ഏപ്രില്‍ 10വരെ നീളും.
വിശ്വപ്രസിദ്ധരായ കലാകാരന്മാരുടെ സാന്നിധ്യമാണു കൊച്ചിബിനാലെയുടെ പ്രത്യേകത. സ്വിറ്സര്‍ലന്‍ഡില്‍നിന്നുള്ള കലാകാരനും എഴുത്തുകാരനുമായ യൂറിയല്‍ ഓര്‍ലോ ഇത്തവണ ആസ്വാദകര്‍ ചര്‍ച്ച ചെയുന്ന പേരുകളിലൊന്നാകും.
മള്‍ട്ടിമീഡിയ ഇന്‍സ്റ്റലേഷനുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധനായ ഈ കലാകാരന്‍ ലോകത്തെ പ്രശസ്തമായ വെനീസ്, ഷാര്‍ജ, മോസ്‌കോ, യിന്‍ചുവാന്‍ ബിനാലെകളില്‍ പങ്കെടുത്തു ശ്രദ്ധയാകര്‍ഷിച്ച പ്രതിഭയാണ്.
The Fifth Edition of Kochi-Muziris Biennale runs from 12 December, 2022 – 10 April, 2023. All venues are open every day from 10 AM – 6 PM. Free public tours are conducted at 11 AM and 3 PM daily at Aspinwall House.