പമ്പ ഗണപതി കോവിലില്‍ കെട്ടുനിറയ്ക്കാന്‍ പമ്പയില്‍ 24 മണിക്കുറും സൗകര്യം. ദേവസ്വത്തില്‍ 300 രൂപ അടച്ച് കെട്ടുനിറ ടിക്കറ്റ് എടുത്താല്‍ ഇരുമുടി, നെയ്ത്തേങ്ങ, പതിനെട്ടാംപടരിക്കല്‍ അടിക്കാനുള്ള നാളികേരം തുടങ്ങി ഇരുമുടിക്കെട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കും. തീര്‍ഥാടകന്‍ തലയില്‍ കെട്ടാന്‍ തോര്‍ത്തും കെട്ട് നിറയ്ക്കുന്ന ശാന്തിക്ക് നല്‍കാനുള്ള ദക്ഷിണയും കരുതിയാല്‍ മതി. ഒരു കെട്ടില്‍ തന്നെ വഴിപാടായി കൂടുതല്‍ നെയ്ത്തേങ്ങ വേണമെക്കില്‍ 80 രൂപ കൂടി നല്‍കണം.
കെട്ട് നിറയ്ക്കായി ഇവിടെ പ്രത്യേക മണ്ഡപം ഉണ്ട്. അതിനാല്‍ ക്ഷ്രേത നട അടഞ്ഞു കിടക്കുമ്പോഴും ഇവിടെ കെട്ടുമുറുക്കിനു പ്രശ്നമില്ല.
ദര്‍ശനം ശബരിമലയില്‍ ഇന്ന്
നടതുറക്കല്‍ 3.00
അഭിഷേകം 3.30-11.00
കളഭാഭിഷേകം 11.30
ഉച്ചയ്ക്ക് നട അടയ്ക്കല്‍ 1.00
വൈകിട്ട് നടതുറക്കല്‍ 3.00
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കല്‍ 11.00