ശബരിമല തീര്‍ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കിനു സന്നിധാനം ഇന്ന് സാക്ഷ്യം വഹിക്കും. ഇതുവരെയുള്ള കണക്കനുസരിച്ച് 1,07,691 പേരാണ് ഇന്ന് ദര്‍ശനത്തിനു വെര്‍ച്ചല്‍ക്യു വഴി ബുക്ക് ചെയ്തിട്ടുള്ളത്. 12ന് 1,07,360 പേരും ബുക്ക് ചെയ്തു. ഇന്നലെ 96,030 പേര്‍ വെര്‍ച്വല്‍ കു ബുക്ക് ചെയ്തു ദർശനത്തിനെത്തി. സ്പോട് ബുക്കിങ് വഴി എത്തിയ വരുമേറെ.
ഒരു ദിവസം എത്തുന്ന തീര്‍ഥാടകരുടെ എണ്ണം 60,000 കടന്നാല്‍ ദര്‍ശനത്തിനു വലിയ തിക്കും തിരക്കൂമാണ് അനുഭവപ്പെടുന്നത്. ഇന്ന് തിരക്ക് ക്രമാതീതമായാല്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകരെ തടഞ്ഞുനിര്‍ത്തി കടത്തിവിടാനാണ് ആലോചന. ഇന്നലെ പതിനെട്ടാംപടി കയറാനുള്ള കാത്തുനില്‍പ് 10 മണിക്കൂര്‍ വരെ നീണ്ടു. നിയ്രന്തണാതിതമായ തിരക്കുള്ള സമയത്തു കൊച്ചുകുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ക്ക് പ്രത്യേക പരിഗണന നല്‍കി മരക്കൂട്ടത്തു നിന്നു ച്രന്ദാനന്ദന്‍ റോഡ് വഴി നേരെ സന്നിധാനത്തേക്ക് കടത്തിവിടുമായിരുന്നു. ഇപ്പോള്‍ അതില്ല.
ശബരിമലയില്‍ ഇന്ന്
നടതുറക്കല്‍ 3.00
അഭിഷേകം 3.30 മുതല്‍ 11.00 വരെ
കളഭാഭിഷേകം 11.30
ഉച്ചയ്ക്ക് നട അടയ്ക്കല്‍ 1.00
വൈകിട്ട് നടതുറക്കല്‍ 3.00
പുഷ്പാഭിഷേകം 7.00
ഹരിവരാസനം 10.50
നട അടയ്ക്കല്‍ 11.00