ഈ സീസണിലെ ആദ്യ വിനോദസഞ്ചാരകപ്പൽ കൊച്ചി തുറമുഖത്ത്‌ ഇന്നെത്തും

0.000
 
 

രാജ്യാന്തര വിനോദസഞ്ചാരികളുമായി ഈ സീസണിലെ ആദ്യ കപ്പല്‍ എംഎസ്‌ യൂറോപ്പ-2 ഇന്നു രാവിലെ 7നു കൊച്ചി തുറമുഖത്ത്‌ എത്തും. 255 യാത്രക്കാരും 373 ജീവനക്കാരും കപ്പലില്‍ ഉണ്ടാകും. മംഗളൂരുവില്‍ നിന്നാണു കപ്പല്‍ എത്തുന്നത്‌. സഞ്ചാരികളെ വരവേല്‍ക്കാന്‍ തുറമുഖം ഒരുങ്ങി. ജർമന്‍ സ്വദേശികളാണു യാത്രക്കാരില്‍ ഭൂരിഭാഗവും.

ഇവിടെ ഇറങ്ങുന്ന യാത്രക്കാര്‍ ആലപ്പുഴ, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. മുംബൈയില്‍ നിന്ന്‌ എത്തിയ 8 വിനോദസഞ്ചാരികള്‍ ഇവിടെ നിന്നു കപ്പലില്‍ കയറും. രാത്രി 10നു കപ്പല്‍ തായ്ലന്‍ഡിലേക്കു യാത്രയാകുമെന്ന്‌ ഏജന്‍സി കമ്പനി ജെ.എം. ബക്ഷിയുടെ കൊച്ചിയിലെ മേധാവി സജിത്ത്‌ കുമാര്‍ പറഞ്ഞു.

Location Information
Kochi 682017, Ernakulam