Photographer & Videographer Required
Master Vision International (MiTV), Thiruvananthapuram, invites applications for a Photographer & Videographer to handle shoot planning, production and editing.
Responsibilities include developing scripts and storyboards with clients or creative teams; setting up and operating cameras, lighting and audio equipment; and editing footage with motion graphics, sound mixing and special effects. The role also involves cleaning, maintaining, repairing and managing production equipment.
Applicants should be proficient in digital cameras, lighting, sound design and editing software such as Adobe Premiere Pro or Final Cut Pro. Strong communication, time management and visual storytelling skills are essential. Candidates must be able to carry heavy equipment and work extended hours during field shoots. A degree in film, media or communications is preferred, along with a strong portfolio of previous video projects.
Benefit: Flexible schedule
Work arrangement: In person
Location: Punnen Road, near Jacobs Junction, Vanross, Palayam, Thiruvananthapuram
Phone: 062829 74087
Email: mitvintl@gmail.com
ഫോട്ടോഗ്രാഫർ & വീഡിയോഗ്രാഫറെ ആവശ്യമുണ്ട്
തിരുവനന്തപുരം മാസ്റ്റർ വിഷൻ ഇന്റർനാഷണൽ (MiTV), ഷൂട്ടിംഗ് ആസൂത്രണം, ചിത്രീകരണം, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യാൻ ഫോട്ടോഗ്രാഫർ & വീഡിയോഗ്രാഫറെ നിയമിക്കുന്നു.
ക്ലയന്റുകളുമായും ക്രിയേറ്റീവ് ടീമുമായും സഹകരിച്ച് സ്ക്രിപ്റ്റുകളും സ്റ്റോറിബോർഡുകളും തയ്യാറാക്കുക, ക്യാമറ, ലൈറ്റിംഗ്, ഓഡിയോ ഉപകരണങ്ങൾ സജ്ജീകരിച്ച് പ്രവർത്തിപ്പിക്കുക, ദൃശ്യങ്ങൾ എഡിറ്റ് ചെയ്യുക എന്നിവയാണ് പ്രധാന ചുമതലകൾ. മോഷൻ ഗ്രാഫിക്സ്, സൗണ്ട് മിക്സിംഗ്, സ്പെഷ്യൽ ഇഫക്റ്റുകൾ എന്നിവ ചേർക്കുന്നതിനൊപ്പം ചിത്രീകരണ ഉപകരണങ്ങളുടെ ശുചീകരണം, പരിപാലനം, അറ്റകുറ്റപ്പണി, സ്റ്റോക്ക് നിയന്ത്രണം എന്നിവയും നിർവഹിക്കണം.
ഡിജിറ്റൽ ക്യാമറ, ലൈറ്റിംഗ്, സൗണ്ട് ഡിസൈൻ, Adobe Premiere Pro അല്ലെങ്കിൽ Final Cut Pro പോലുള്ള എഡിറ്റിംഗ് സോഫ്റ്റ്വെയറുകൾ എന്നിവയിൽ പ്രാവീണ്യം ആവശ്യമാണ്. മികച്ച ആശയവിനിമയം, സമയക്രമം പാലിക്കൽ, ദൃശ്യങ്ങളിലൂടെ കഥ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ ഉണ്ടായിരിക്കണം. ഭാരമുള്ള ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും ഫീൽഡ് ഷൂട്ടുകളിൽ ദീർഘസമയം ജോലി ചെയ്യാനും കഴിയണം. ഫിലിം, മീഡിയ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻസ് വിഷയത്തിലുള്ള ബിരുദവും മുൻ വീഡിയോ പ്രോജക്ടുകളുടെ മികച്ച പോർട്ട്ഫോളിയോയും അഭികാമ്യം.
ആനുകൂല്യം: ജോലിസമയത്തിൽ ഇളവ്
ജോലി രീതി: നേരിട്ട് ഹാജരാകണം
വിലാസം: പുന്നൻ റോഡ്, ജേക്കബ്സ് ജംഗ്ഷന് സമീപം, വാൻറോസ്, പാളയം, തിരുവനന്തപുരം
ഫോൺ: 062829 74087
ഇമെയിൽ: mitvintl@gmail.com

