Direct Selling Companies Banned From Promoting Pyramid Schemes

The government on Tuesday banned direct selling companies from promoting pyramid and money circulation schemes as it brought out new rules for the industry, in a move that would separate legitimate players like Amway, Tupperware and Oriflame from Ponzi scheme operators.

Direct sellers must have at least one physical location as their registered office within the country and make a declaration that they are not involved in any pyramid scheme or money circulation scheme, as per the Consumer Protection (Direct Selling) Rules, 2021 notified by the Ministry of Consumer Affairs, Food and Public Distribution.

ഇടനിലയില്ലാതെ നേരിട്ടു വില്‍പന നടത്തുന്ന കമ്പനികള്‍ (ഡയറക്ട്‌ സെല്ലിങ) ‘പിരമിഡ്‌ മാത്ൃക’യില്‍ ആളുകളെ ചേര്‍ക്കുന്ന വിപണനരീതി ഉപയോഗിക്കുന്നത്‌ കേന്ദ്രം വിലക്കി. ഡയറക്‌ട്‌ സെല്ലിങ്‌ കമ്പനികളുടെ പ്രവര്‍ത്തനം നിയ്യന്തിക്കാനുള്ള ചട്ടം കേന്ദ്രം പുറത്തിറക്കി. എല്ലാ കമ്പനികളും 90 ദിവസത്തിനുള്ളില്‍ നിയമം പാലിച്ചിരിക്കണം. കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതിന്‌ പ്രതിഫലം നല്‍കി വലുതാക്കുന്നതാണ്‌ പിതി. ഇതിനോടനുബന്ധിചലുള്ള മണി സര്‍ക്കുലേഷന്‍ പദ്ധതികളും’ വിലക്കി. ഡയറക്ട്‌സെയില്‍സ്‌ നടത്തുന്ന കമ്പനികളെ നിരീക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക സംവിധാനം രൂപപ്പെടുത്തണമെന്നും ചട്ടം പറയുന്നു. ഉല്‍പ്പന്നങ്ങമേലുള്ള പരാതികളുടെ ഉത്തരവാദിത്തം ഡയറക്ട്‌ സെല്ലിങ്‌ കമ്പനികള്‍ക്കു തന്നെയായിരിക്കും.

നിബന്ധനകള്‍ വിപുലം

വീടുകളിൽ വരുണ്ണ ഡയറക്ട്‌സെല്ലര്‍മാര്‍ക്ക്‌ ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഇന്ത്യയില്‍ രജിസ്റ്റേഡ്‌ ഓഫിസ്‌ ഉണ്ടായിരിക്കണം. പിരമിഡ്‌ മാതൃകയിലുള്ള വിപണനമല്ലെന്ന്‌ സത്യവാങ്മുലം നല്‍കണം.

വെബ്സൈറ്റിൽ കമ്പനിയുടെ പേര്‌, വിലാസം, ഫോണ്‍, ഇമെയില്‍, കസ്റ്റമര്‍ കെയര്‍ വിവരങ്ങള്‍, പരാതിപരിഹാര ഓഫിസറുടെ വിവരങ്ങള്‍ എന്നിവയുമുണ്ടാകണം. ഓരോ പരാതിക്കും പ്രത്യേകം ടിക്കറ്റ്‌ നമ്പര്‍ നല്‍കണം. ഇതുവഴി ഉപയോക്താവിന്‌ പരാതി ട്രാക്ക്‌ ചെയ്യാന്‍ കഴിയണം. ഉല്‍പന്നത്തിന്റെ വിലയ്ക്കു പുറമേ ചാര്‍ജുകള്‍ പ്രത്യേകമായി കാണിച്ചിരിക്കണം.

പരാതിപരിഹാര ഓഫിസര്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരാതി പരിഗണിച്ചുതുടങ്ങണം. ഒരു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകണം. ഒരു മാസത്തിലധികം വൈകിയാല്‍ കാരണം കൃത്യമായി ഉപയോക്താവിനെ അറിയിക്കണം.

ചട്ടം പാലിക്കുന്നതുമായി ബന്ധപ്പെട്ട്‌ കമ്പനികള്‍ നോഡല്‍ ഓഫീസറെ നിയമിക്കണം.