Arekal Tourism Fest Starts Tomorrow ( 05.09.2022 )

പിറവം ഗാമീണ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി പാമ്പാക്കുടയില്‍ അരീക്കല്‍ ടൂറിസം ഫെസ്റ്റിനു നാളെ തുടക്കം.

ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നതു പാമ്പാക്കുടയിലെ അരുവിക്കലാണ്‌. 150 അടി ഉയരത്തില്‍ നിന്നു പാലരുവി പോലെ പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ കുളിരു തേടി നാട്ടുകാര്‍ക്കു പുറമേ, സമീപ പഞ്ചായത്തുകളില്‍ നിന്നും ജില്ലകളില്‍ നിന്നുമെല്ലാം എത്തുന്നവര്‍ ധാരാളം. ഈ സാഹചര്യത്തിലാണു ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിന്റെ സഹകരണത്തോടെ വെള്ളച്ചാട്ടത്തിനു സമീപം ആദ്യമായി വിവിധ കലാപരിപാടികളും സമ്മേളനങ്ങളും കൂട്ടയോട്ടവും വൈദ്യുത അലങ്കാരങ്ങളുമെല്ലാം കോര്‍ത്തിണക്കി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഫെസ്റ്റ്‌ സംഘടിപ്പിക്കുന്ന

തിരുമാറാടി പഞ്ചായത്തിലെ മണ്ണത്തൂര്‍ മലനിരകളില്‍ നിന്നാണ്‌ അരീക്കല്‍ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം. ഒഴുകിയെത്തുന്ന വെള്ളം പിന്നീട്‌ അരീക്കലിലെ പാറക്കെട്ടിലൂടെ തട്ടിച്ചിതറി താഴേക്കു പതിക്കുന്നതാണു കണ്ണിന്‌ ഇമ്പമേകുന്ന കാഴ്ച. വെള്ളച്ചാട്ടവും പരിസരവും വര്‍ണവിളക്കുകള്‍ ഉപയോഗിച്ച്‌ അലങ്കരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. പരിപാടിക്കു തുടക്കം കുറിച്ചു നാളെ 4 നു പഞ്ചായത്ത്‌ ഓഫിസ്‌ പരിസരത്തു നിന്ന്‌ അരീക്കലിലേക്കു കൂട്ടയോട്ടം.

വെള്ളച്ചാട്ടത്തിന്റെ അടിവാരത്തുള്ള പാലത്തില്‍ തയാറാക്കിയ വേദിയില്‍ 5.30നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്‌ തോമസ്‌ ആഘോഷം ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു കലാപരിപാടികള്‍. 7നു വെള്ളച്ചാട്ടത്തിന്റെകവാടത്തില്‍ മെഗാപൂക്കളം തീര്‍
൭൭ല്‍. 11 വരെ വൈകിട്ട്‌ 6 നുകലാപരിപാടികള്‍. സമാപന ദിനമായ 12 നു വെള്ളച്ചാട്ടത്തിന്റെ പരിസരത്തു നിന്നു ഘോഷയാത്ര. സമാപന യോഗം അനൂപ്‌ ജേക്കബ്‌ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ദേവരാജ ഗാനസന്ധ്യ.