സഹകരണ മേഖലയില്‍ ജോലിക്ക്‌ എച്ച്ഡിസി & ബിഎം കോഴ്‌സ്‌

ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബര്‍ 1ട വരെ

സഹകരണ ബാങ്കുകളൂള്‍പ്പെടെ കോ-ഓപ്പറേറ്റീവ്‌ മേഖലയില്‍ ക്ലറിക്കല്‍തലം മുതല്‍ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിന്‌, സഹായകമാണ്‌ ബിരുദധാരികള്‍ ക്കു നേടാവുന്ന ഒരു വര്‍ഷത്തെ “ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ & ബിസിനസ്‌ മാനേജ്മെന്റ് എച്ച്ഡിസി & ബിഎം). 13 സഹകരണ പരിശീലന കോളജുകളില്‍ പഠനസാകര്യമുണ്ട്‌.

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന ഈ പ്രോഗാമില്‍ താല്‍പര്യമുഉളവര്‍ക്ക്‌ സെപ്റ്റംബര്‍ 15 വരെ. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. www.scu.kerala.gov.in

ഇനിപ്പറയുന്ന കേന്ദങ്ങളിലാണ്‌ സ്ഥാപനങ്ങള്‍ (ഫോണ്‍ നമ്പര്‍ ബ്രാക്കറ്റില്‍) –
കുറവന്‍കോണം, തിരുവനന്തപുരം (2436689),
അവനൂര്‍, കൊട്ടാരക്കര (2454 787),
ആറന്മുള (2278 140),
ചേര്‍ത്തല (2813 070),
തിരുനക്കര, കോട്ടയം (2582 852),
മാര്‍ക്കറ്റ്‌ ജംക്ഷന്‍, പാലാ (2213 107),
വടക്കന്‍ പറവൂര്‍ (2447 866,
അയ്യന്തോള്‍, തൃശൂര്‍ (2389 402),
വിക്ടോറിയ കോളജ്‌ റോഡ്‌, പാലക്കാട്‌ (2522 946),
തിരൂര്‍ (2423929), തളി,
കോഴിക്കോട്‌ (2306460), മണ്ണയാട്‌,
തലശ്ശേരി (2354065),
കോട്ടച്ചേരി, കാഞ്ഞങ്ങാട്‌ (217330)

ഏതെങ്കിലും വിഷയത്തില്‍ സര്‍വകലാശാലാബിരുദം അഥവാ തുല്യയോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. 2021 ജൂലൈ 31ന്‌ 40 വയസ്സ്‌ കവിയരുത്‌. പട്ടിക / ഒബിസി വിഭാഗക്കാര്‍ക്ക്‌ യഥാക്രമം 45 / 43 വരെയാകാം. സഹകരണസംഘം ജീവനക്കാര്‍ക്കൂ ശ്രായപരിധിയില്ല. വിശേഷ സംവരണ്രക്രമമുണ്ട്‌.

അപേക്ഷാഫീ 200 രൂപ. ഒന്നിലേറെ സ്ഥാപനങ്ങളിലേക്കു ശ്രമിക്കുന്നവര്‍ ഓരോന്നിനും 200 രൂപ വീതമടയിക്കണം. പട്ടികവിഭാഗം 50 രൂപ. ആകെ കോഴ്‌സ്‌ ഫി 22,230രൂപ. പരീക്ഷാഫീസ്‌ പുറമേ.