നാഷനല്‍ ഫൊറന്‍സിക്‌ സയൻസസ്‌ യുണിവേഴ്‌സിറ്റിയില്‍ 101 ഫാക്കല്‍റ്റിയുടെ കരാര്‍ ഒഴിവ്‌

നാഷനല്‍ ഫൊറന്‍സിക്‌ സയൻസസ്‌ യുണിവേഴ്‌സിറ്റിയില്‍ 101 ഫാക്കല്‍റ്റിയുടെ കരാര്‍ ഒഴിവ്‌. ഗാന്ധിനഗര്‍, ഡല്‍ഹി, ഗോവ, ത്രിപുര ക്യാംപസുകളിലാണ്‌ ഒഴിവ്‌. ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങള്‍: ഫൊറന്‍സിക്‌ കെമിസ്ര്രി/ടോക്സിക്കോഉജി, ഫൊറന്‍സിക്‌ ബയോളജി/ബയോടെക്നോളജി, ഫൊറന്‍സിക്‌ ഫിസിക്സ്‌ (ബാലിസ്റ്റിക്സ്‌), ഡോക്യുമെന്റ്‌ എക്സാം/ഫിങര്‍പ്രിന്റ്‌ സയന്‍സ്‌, ജനറല്‍ കെമിസ്ട്രി, ജനറല്‍ ഫിസിക്സ്‌/മാത്സ്‌, ജനറല്‍ ബയോളജി, മള്‍ട്ടിമീഡിയ ഫൊറന്‍സിക്‌, സൈബര്‍ ഫൊറന്‍സിക്‌, ഫൊറന്‍സിക്‌ നഴ്സിങ്‌, ഫൊറന്‍സിക്‌ ഫുഡ്‌ ടെക്നോളജി, മെറ്റീരിയല്‍ സയന്‍സ്‌, ഫൊറന്‍സിക്‌ നാനോടെക്നോളജി, ഫൊറന്‍സിക്‌ സ്ര്രക്ചറല്‍ എന്‍ജിനീയറിങ്‌, ഫൊറന്‍സിക്‌ ഫാര്‍മസി, എന്‍വയോണ്‍മെന്റല്‍ ഫൊറന്‍സിക്‌, ഫൊറന്‍സിക്‌ അനലിറ്റിക്കല്‍ കെമിസ്ട്രി, ഫൊറന്‍സിക്‌, അക്കരണ്ടിങ്‌, അക്കൌണ്ട്സ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌, ജനറല്‍ മാനേജ്മെന്റ്‌, ഡേറ്റ അനലിറ്റിക്സ്‌/ബിസിനസ്‌ ഇന്റലിജന്‍സ്‌, സ്റ്റാറ്റിസ്റ്റിക്സ്‌/ഓപ്പറേഷന്‍ റിസര്‍ച്‌, ഹോസ്പിറ്റല്‍ ആന്‍ഡ്‌ ഹെല്‍ത്ത്കെയര്‍ മാനേജ്‌മെന്റ്‌, സൈബര്‍ സെക്യയരിറ്റി മാനേജമെന്റ്‌, ഡിജിറ്റല്‍ ഫൊറന്‍സിക്‌, ഹോംലാന്‍ഡ്‌ സെക്യയരിറ്റി/ഇന്റേണല്‍ സെക്യൂരിറ്റി, പൊലീസ്‌ സയന്‍സ്‌ ആന്‍ഡ്‌ പൊലീസ്‌ അഡ്മിനിസ്ട്രേഷന്‍, ബോര്‍ഡര്‍ സെക്യൂരിറ്റി/ഡിഫന്‍സ്‌ സ്ര്ടാറ്റജീസ്‌, ലോ, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി/ഡേറ്റ സയന്‍സ്‌, ഇംഗ്ലിഷ്‌ കമ്യൂണിക്കേഷന്‍, ഫൊറന്‍സിക്‌ സൈക്കോളജി, ക്രിമിനോളജി, ക്ലിനിക്കല്‍ സൈക്കോളജി, ന്യൂറോസൈക്കോളജി, സൈബര്‍ സെക്യൂരിറ്റി, ഡിജിറ്റല്‍ ഫൊറന്‍സിക്‌, ഐസിടി/ഐടി, എസ്സിഎഡിഎ/ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌/ഐഒടി, ഐടി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍.

എംഡി, പിഎച്ച്ഡിക്കാര്‍ക്കാണ്‌ അവസരം

More Details Visit National Forensic Sciences University