മൊബൈല്‍ ആപ്പിക്കേഷനില്‍ കടകളുടെ റജിസ്‌ട്രേഷന്‍ ഇന്നു മുതല്‍
കോവിഡ് കാലത്തിന്റെ അനിശ്ചിത്വത്തില്‍നിന്ന് കരകയറാന്‍ ഓണ്‍ലൈനിലും സജീവമാകാന്‍ ഒരുങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി. വി-ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന ആപ് സെപ്റ്റംബര്‍ 15ന് പ്രവര്‍ത്തനമാരംഭിക്കും. ലോഗോ പ്രകാശനം സംസ്ഥാന പ്രസിഡന്റ ടി.നസിറുദീന്‍ നിര്‍വഹിച്ചു.
ഇന്നു മുതല്‍ കടകളെ ആപ്പില്‍ ഉള്‍പ്പെടുത്തും. കേരളത്തില്‍ എവിടെയുമുള്ള കടകളില്‍നിന്നും, സ്വന്തം പരിസരത്തിന് 5 ക്രിലോമീറ്റര്‍ ചുറ്റളവില്‍നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ണ രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം. 10 കുറിയര്‍ കമ്പനികരളും ഇതിന്റെ ഭാഗമായിട്ടുണ്ട്.
12 ലക്ഷം കച്ചവടക്കാര്‍ ആപിന്റെ ഭാഗമാകുമെന്നു സമിതി അറിയിച്ചു. ഓണ്‍ലൈന്‍ വ്യാപാരസ്റ്റോർറുകളെ പോലെ ഓഫറുകളും മറ്റും വി-ഭവനിലും ഉണ്ടാകും. പര്‍ച്ചേസിലൂടെ ലഭിക്കുന്ന ഹൈപ്പര്‍ ലോക്കല്‍ സ്ക്രാച്ച് കാര്‍ഡ് മറ്റു പര്‍ച്ചേസുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും.